ന്യൂ യോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ. ഇടക്കാലതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ല്ലിനോയി സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ് കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ജെ ഇലക്കാട്, ഡിസ്‌ട്രിക്ട് ജഡ്‌ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ് ജൂലി മാത്യൂ എന്നിവരെ അഭിനന്ദിക്കാൻ ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ (Tuesday Nov 22nd 9 PM to 10 PM ET) വിജയികളും ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും ഫോമയുടെ അഭ്യുദയകാംഷികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും.
കാന്‍കൂനിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യമുണ്ട്. താഴെപ്പറയുന്ന ചെക്ക് ലിസ്റ്റ് കാണുക. കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ പിന്നാലെ അറിയിക്കും.
പാസ്‌പോര്‍ട്ട്: ആറുമാസം കാലാവധിയുള്ള യു.എസ്/കാനഡ പാസ്‌പോര്‍ട്ട് ആണെങ്കില്‍ വിസയൊന്നും വേണ്ട. ഗ്രീന്‍ കാര്‍ഡ് മാത്രമേയുള്ളുവെങ്കില്‍ ഗ്രീന്‍ കാര്‍ഡും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കരുതണം. അപ്പോഴും വിസ ആവശ്യമില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആണെങ്കില്‍ പാസ്‌പോര്‍ട്ടും സാധുവായ വിസ അടിച്ചിരിക്കുന്നത് പഴയ പാസ്‌പോര്‍ട്ടിൽ ആണെങ്കില്‍ അതും കരുതണം.
ഫ്‌ളൈറ്റില്‍ വച്ച് മെക്‌സിക്കോയുടെ എമിഗ്രേഷന്‍ ഫോം തരും. അത് പൂരിപ്പിച്ച് ഇമ്മിഗ്രെഷനിൽ നല്‍കണം. ഒരു പേന കയ്യില്‍ കരുതുക. ഫ്‌ളൈറ്റില്‍ വച്ചുതന്നെ അത് പൂരിപ്പിക്കാം.
ഇമിഗ്രേഷനില്‍ നിന്ന് ഈ ഫോമിന്റെ ഒരു ഭാഗം സ്റ്റാമ്പടിച്ച് തരും. അത് സൂക്ഷിച്ചുവയ്ക്കുക. തിരിച്ചുപോകുമ്പോള്‍ കൊടുക്കണം. നഷ്ടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്ത് അതു കിട്ടാന്‍ ഒന്നു രണ്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.
യാത്രയ്ക്ക് രണ്ടുനാള്‍ മുമ്പ് ഫോമയുടെ ഇമെയില്‍ വരും. അതുപ്രകാരം കാന്‍കൂനിലെ റിസര്‍വേഷന്‍ കാര്യങ്ങള്‍ അറിയാം. റിസര്‍വേഷന്‍ നമ്പരും മൂണ്‍ പാലസ് റിസോര്‍ട്ട് ലിങ്കും വരും.
ഫോമയുടെ വെബ്‌സൈറ്റില്‍ പോയി ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കാം. അങ്ങനെ ചെയ്താല്‍ ആരേയും വിളിക്കാതെ തന്നെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം എയര്‍പോര്‍ട്ടില്‍ ലഭ്യമാകും.
എയര്‍പോര്‍ട്ടില്‍ ഫോമ ബാനര്‍ ഉണ്ടാകും. റിസോര്‍ട്ടിലേക്ക് പത്തുമിനിറ്റ് ദൂരമേയുള്ളൂ. രാവിലെ 7 മുതല്‍ രാത്രി 10 വരെ സെപ്റ്റംബര്‍ 1,2 തീയതികളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉണ്ടാകും. നേരത്തെ അറിയിച്ചാല്‍ മറ്റു ദിവസങ്ങളിലും വരാനും പോകാനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.
മൂണ്‍ പാലസ് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പോയി പാസ്‌പോര്‍ട്ടിന്റെ കോപ്പി അപ്‌ലോഡ് ചെയ്യാം. ഫോണില്‍ ഫോട്ടോ എടുത്താല്‍ മതി. അങ്ങനെ ചെയ്താല്‍ അവിടെ ചെല്ലുമ്പോള്‍ പാസ്‌പോര്‍ട്ട് കാണിക്കാനും മറ്റും സമയം കണ്ടയേണ്ടതില്ല.
അതുപോലെ എയര്‍പോര്‍ട്ടില്‍ നിന്നുകിട്ടിയ എമിഗ്രേഷന്‍ ഫോമിന്റെ ഭാഗവും ഫോട്ടോ എടുത്ത് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സമയനഷ്ടം ഒഴിവാക്കും.
പണ്ടൊക്കെ പാസ്‌പോര്‍ട്ട് ഹോട്ടലില്‍ ചോദിക്കില്ല എന്നു ചിലര്‍ പറയാറുണ്ട്. ഇപ്പോള്‍ വിദേശിക്ക് മെക്‌സിക്കോയില്‍ ടാക്‌സ് ഇല്ല. ഈ ഇളവ് ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് കോപ്പി കൊടുക്കണം. അല്ലെങ്കില്‍ 20 ശതമാനം വരെയൊക്കെ ടാക്‌സ് വന്നുവെന്നിരിക്കും.
ഹോട്ടലില്‍ കയറിക്കഴിഞ്ഞാല്‍ ഒന്നിനും ഒരു ചെലവുമില്ല. രാത്രി മൂന്നു മണിക്ക് ഭക്ഷണം വേണമെങ്കിലും അത് റൂമില്‍ എത്തിച്ചുനല്‍കും. റൂം സർവീസ് 24 മണിക്കൂറുമുണ്ട്.
ധാരാളം പൂളും കടലുമൊക്കെ ഉള്ളതിനാല്‍ വെള്ളത്തിലിറങ്ങാൻ സ്വിമ്മിംഗ് ഡ്രസ് എടുത്താല്‍ അഭികാമ്യം. അതുപോലെ തിരുവാതിരയ്ക്ക് സ്ത്രീകള്‍ പച്ചയോ ചുവപ്പോ ബ്ലൗസ് ധരിക്കുക.
റിസര്‍വേഷന്‍ ഇല്ലാതെ ഹോട്ടലില്‍ കയറാനോ ഇറങ്ങാനോ പറ്റില്ല. റിസര്‍വ് ചെയ്ത ദിവസങ്ങളിലല്ലാതെ നേരത്തെ വരാനോ ഒരുദിവസം കൂടി വൈകി നില്‍ക്കാനോ പറ്റില്ല. ആരുടെയെങ്കിലും റൂമില്‍ അഡ്‌ജെസ്റ്റ് ചെയ്യാമെന്നു കരുതിയാല്‍ അതും നടക്കില്ല.
ലോബിയില്‍ കയ്യിലെ ബാന്‍ഡ് കൊടുത്ത് ചെക്ക് ഔട്ട് പാസ് വാങ്ങണം. അത് കാണിച്ചാലേ ഇറങ്ങിപ്പോരാന്‍ പറ്റൂ.
ടി- മൊബൈൽ ഫോൺ അവിടെ പ്രത്യേക ചാര്‍ജ് ഇല്ലാതെ തന്നെ ഉപയോഗിക്കാം. റിസോർട്ടിൽ മികച്ച വൈ-ഫൈ സര്‍വീസുമുണ്ട്. എ.ടി. ആന്‍ഡ് ടി / വെറൈസണ്‍ ഫോണുള്ളവർക്ക് ദിവസം പത്തു ഡോളർ കൊടുക്കുന്ന ഡേ പാസ് എടുക്കണമെന്നാണ് കരുതുന്നത്. അതത് ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കുക.
നാലു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സൗകര്യവും പ്ലേ ഏരിയയും ഉണ്ട്. രാവിലെ 8 മുതല്‍ രാത്രി 10 വരെ ഒന്നും പേടിക്കാതെ കുട്ടികളെ അവിടെ ആക്കാം.
(കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ)
ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ കാൻകൂണിലെ അതിപ്രശസ്തമായ മൂൺ പാലസ് റിസോർട്ടിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടനയുടെ കൺവൻഷൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്ത് സംഘടിപ്പിക്കുന്നത്.
ജനസേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ നോർത്ത് അമേരിക്കൻ മലയാളികളെ ചേർത്തുനിർത്തുന്നതിൽ അഭിമാനിക്കുന്ന ഫോമായുടെ ഈ കൺവൻഷൻ ഏവർക്കും പരസ്പരം വിശേഷങ്ങളും സ്നേഹവും പങ്കിടാനുള്ള അവസരവും ഒരുക്കുന്നു.
ഫോമാ ഗ്ലോബൽ കൺവൻഷൻ 2022 ന് മാത്രമായി ടൂർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോമായുടെ സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ 23 ന്
വിർച്വലായി ഉച്ചകഴിഞ്ഞ് 2 മണിക്ക് (ഇ എസ് ടി)നടക്കും. സംഘടനയുടെ ആനുവൽ ജനറൽ ബോഡി മെക്സിക്കോയിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാങ്കൂണിൽ വച്ച് ഇലക്ഷനൊപ്പം സെപ്റ്റംബർ 3 ന് നടത്താനാണ് തീരുമാനം.
ഇതിൽ രണ്ടിലും പങ്കെടുക്കേണ്ടതിന്റെ ഡെലിഗേറ്റ് ലിസ്റ്റ് ജൂലൈ 15 -നകം ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് ഇമെയിൽ വഴിയോ പോസ്റ്റൽ മെയിൽ ആയോ ലഭിച്ചിരിക്കണം. ഫോമായുടെ 84 അംഗസംഘടനകളിൽ നിന്ന് 7 പ്രതിനിധികൾക്ക് (ഡെലിഗേറ്റുകൾ) വീതവും നാഷണൽ കമ്മിറ്റിയിൽ നിന്നുള്ള മുഴുവൻ അംഗങ്ങൾക്കും മീറ്റിംഗിൽ പങ്കെടുക്കാം.
ഇരു ജനറൽ ബോഡികളിലും ഒരേ ഡെലിഗേറ്റുകൾ തന്നെയാണ് പങ്കെടുക്കുന്നതെങ്കിൽ, ഡെലിഗേറ്റ് ലിസ്റ്റ് ഒരു തവണ അയച്ചാൽ മതി. വ്യത്യാസമുണ്ടെങ്കിൽ, ജൂലൈ 16 മുതൽ 25 വരെ മാറ്റം വരുത്താനാകും.
രാജ്യാന്തര കൺവൻഷനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഫോമാ ബൈലോയിലെ പരിഷ്കാരങ്ങളും(അമെൻഡ്മെൻറ്സ്) ചർച്ച ചെയ്യുക എന്നതാണ് സ്പെഷ്യൽ ജനറൽ ബോഡി മീറ്റിംഗിന്റെ പ്രധാന അജണ്ട.
2017 ലാണ് ഇതിനുമുൻപ് ഫോമായുടെ ബൈ-ലോ പരിഷ്കരിച്ചത്. കോവിഡിനെത്തുടർന്ന് സാഹചര്യങ്ങൾ ഒരുപാട് മാറിയതിനാൽ, ബൈ-ലോയിൽ മാറ്റങ്ങൾ വേണമെന്നുള്ള ആവശ്യം അംഗങ്ങൾ മാസങ്ങളായി ഉയർത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണം വോട്ടിങ്ങിലൂടെ നടപ്പാക്കാൻ കമ്മിറ്റി ആലോചിച്ചത്. വിശദമായ ചർച്ചകൾ നടത്തി, ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ചായിരിക്കും അമെൻഡ്മെന്റ് നടപ്പാക്കുന്നത്.
കൺവൻഷൻ ജനറൽ ബോഡിയിൽ ബൈ-ലോ പരിഷ്കരണം സംബന്ധിച്ച വോട്ടിങ് നടത്തുന്നത് ഏറെ സമയനഷ്ടം വരുത്തുമെന്നും കുടുംബത്തോടൊപ്പം പരിപാടികൾ പൂർണമായും ആസ്വദിക്കാൻ സാധിക്കാതെ വരുമെന്നും മുൻകൂട്ടി മനസ്സിലാക്കിയാണ് മറ്റൊരു ദിവസം ഇതിനായി ക്രമീകരിക്കുന്നത്. വനിതാ പ്രാതിനിധ്യം കൂട്ടുന്നതും , വിർച്വലായി കമ്മിറ്റി വിളിച്ചുകൂട്ടുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ, സമാന്തര സംഘടനകളിൽ പ്രവർത്തിക്കുന്നവർ സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള നിബന്ധനകൾ , റീജിയനിൽ നിന്നോ അടുത്തുള്ള റീജിയനിൽ നിന്നോ ആയിരിക്കണം ഡെലിഗേറ്റുകൾ വരേണ്ടത്, കണക്കുകളുടെ വ്യക്തമായ ഓഡിറ്റിംഗ് നിർദ്ദേശങ്ങൾ ഇങ്ങനെയുള്ള നിരവധി പരിഷ്കരണങ്ങളാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ ഏതാനും മാസങ്ങൾ മുൻപേ നടന്നുവരികയായിരുന്നെന്നും, ഒമിക്രോൺ ഭീഷണി ഉൾപ്പെടെ പലവിധ കാരണങ്ങൾ കൊണ്ട് നിശ്ചയിച്ച തീയതികൾ മാറ്റേണ്ടി വന്നതാണെന്നും പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു.
നിരവധി ചർച്ചകൾക്ക് ശേഷം കൊണ്ടു വന്ന ബൈ ലോ ജനറൽ ബോഡിയിൽ ചർച്ച ചെയ്യുവാൻ സാധിച്ചില്ലെങ്കിൽ ,വീണ്ടും ആദ്യം മുതൽ ചർച്ചകൾ നടത്തിയും മറ്റും വീണ്ടും സമയവും പണവും നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞാണ് അടിയന്തര പ്രാധാന്യത്തോടെ സൂമിലൂടെ സ്പെഷ്യൽ ജനറൽ ബോഡി നടത്തുന്നതെന്നും ഏവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ കൺവെൻഷന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. ജൂലൈ പകുതിക്കും ഓഗസ്റ്റ് 2 നും ഇടയിലായി രജിസ്ട്രേഷൻ ക്ലോസ് ചെയ്യാനാണ് സാധ്യത. രജിസ്റ്റർ ചെയ്യാതെ കൺവൻഷനിൽ എത്തുന്നവർക്ക് പരിപാടികളിൽ പങ്കെടുക്കാൻ 500 ഡോളറിൽ കുറയാതെയുള്ള ചാർജ് ഉണ്ടായിരിക്കും. ഓഗസ്റ്റ് 3 നു മുൻപായി ഹോട്ടലിനു രജിസ്ട്രേഷൻ ലിസ്റ്റ് കൊടുക്കേണ്ടതുണ്ട്. പരിപാടികളുടെ ലിസ്റ്റ് തയാറായി വരുന്നു, ജൂലൈ പകുതിയോടെ പരിപാടികളുടെ വ്യക്തമായ രൂപരേഖ തയ്യാറാകുമെന്ന് ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ അറിയിച്ചു.
സംഘടനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പരസ്യമായി ടീം പ്രഖ്യാപിച്ചുകൊണ്ടൊരു തിരഞ്ഞെടുപ്പ് മത്സരം. അതുകൊണ്ടുതന്നെ, ശക്തമായ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: സെപ്റ്റമ്പര്‍ 2 മുതല്‍ 5 വരെ മെക്‌സിക്കോയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷനിലേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു.
ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഫോമയുടെ പ്രവര്‍ത്തനങ്ങല്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.
ഫോമയുടെ മുഖപത്രമായ അക്ഷരകേരളത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്ത ഗവര്‍ണറെ അനിയന്‍ ജോര്‍ജ്ജ് പൊന്നായ അണിയിച്ച് ആദരിച്ചു. ലാലു ജോസഫും സന്നിഹിതനായിരുന്നു
വ്യത്യസ്തമായ പരിപാടികൾ കൊണ്ട് മാത്രമല്ല, യാത്രാദിനങ്ങൾ തെരെഞ്ഞെടുക്കാൻ മൂന്ന് ഓപ്‌ഷൻ നൽകുന്നു എന്നതു കൊണ്ടും ഇത്തവണത്തെ ഫോമാ കൺ വൻഷൻ ശ്രദ്ധേയമായിരിക്കുമെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു .
സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മെക്സിക്കോയിലെ ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കാങ്കുനിൽ ഫോമാ കൺവൻഷൻ അരങ്ങെറുന്നത്. എങ്കിലും ആറു ദിവസത്തേക്ക് റിസോർട്ട് ഫോമക്ക് ലഭ്യമാവും. സാധാരണ മൂന്ന് രാത്രി കഴിഞ്ഞാൽ സ്ഥലം വിടണം. ഇവിടെയാണ് വ്യതാസം.
പങ്കെടുക്കുന്നർക്ക് മൂന്ന് ഓപ്‌ഷനുകളിലൊന്ന് സ്വീകരിക്കാം. സെപ്റ്റംബർ 1 വ്യാഴം മുതൽ ബാങ്ക്‌വറ്റ് ദിനമായ ഞായർ വരെയുള്ളതാണ് ആദ്യ ഓപ്‌ഷൻ. രണ്ടാം തീയതി മുതൽ അഞ്ചാം തീയതി വരെയുള്ളതാണ് രണ്ടാമത്തെ ഓപ്‌ഷൻ. മൂന്നാമത്തെ ഓപ്‌ഷൻ മൂന്നാം തീയതി മുതൽ ആറാം തീയതി വരെയാണ്.
ഇലെക്ഷൻ മൂന്നാം തീയതി ആണ് . ബാങ്ക്‌വറ്റ് നാലാം തീയതിയും. അതിനാൽ ഏതു ഓപ്‌ഷൻ എടുത്താലും പ്രധാന പരിപാടികൾക്കെല്ലാം പങ്കെടുക്കാം.
അഞ്ചാം തീയതി തിങ്കളാഴ്ചയും ആറാം തീയതി ചൊവ്വാഴ്ചയും മുഖ്യധാരയിൽ നിന്നുള്ള പരിപാടികൾ അവിടെ അരങ്ങേറുന്നുണ്ട്. ഹോട്ടലിൽ ബോറടിച്ചിരിക്കേണ്ടി വരില്ല എന്നര്ഥം. അല്ല്ങ്കിൽ തന്നെ ഇത്രയും വലിയ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഉല്ലാസത്തിനുള്ള സാധ്യത പറയേണ്ടതില്ലല്ലോ
ഈ ഓപ്‌ഷനുകൾ ഉള്ളതിനാൽ ആളുകൾക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞ ദിവസം വരാം. നേരത്തെ തിരിച്ചെത്തേണ്ടവർക്ക് അതുമാവാം.
കൺവൻഷൻ രജിസ്‌ട്രേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നതായി പ്രദീപ് നായർ പറഞ്ഞു. പ്രതീക്ഷയിൽ കൂടുതൽ പേര് പങ്കെടുക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി
register here: FOMAA Global Convention
(ഫോമാ ന്യൂസ് ടീം)
മെക്സിക്കോയിലെ കൻകൂണിൽ വെച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന രാജ്യാന്തര മലയാളി കൺവെൻഷനിലേക്കു സിയാറ്റിലിൽ നിന്നുള്ള പ്രമുഖ വ്യവസായിയും , മുൻ ഫോമാ പ്രസിഡന്റുമായ ജോൺ ടൈറ്റസ് ഗോൾഡ് സ്‌പോൺസർഷിപ് നൽകി ഫോമയോടുള്ള പിന്തുണ അറിയിച്ചു. ഫോമയുടെ തുടക്കം മുതൽ അതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകിയിട്ടുള്ള ടൈറ്റസ് ദമ്പതികൾ , ഫോമയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും കയ്യയച്ചു സംഭാവനകൾ നൽകിയിട്ടുണ്ട്. ഫോമായുടെ വിദ്യാഭ്യാസ സഹായനിധിക്കും , ഫോമാ വില്ലേജിൽ വീടുകൾ നിർമിക്കുന്നതിനും , സർക്കാർ ആശുപത്രികൾക്ക് വെന്റിലേറ്റർ നല്കുന്നതിനാണെങ്കിലും നൽകിയിട്ടുള്ള സഹായങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതാണ് . നിരവധി കാരുണ്യ സംഘടനകൾ വഴി നിരാലംബർക്കു സഹായങ്ങൾ നൽകി വരുന്ന ടൈറ്റസ് കുടുംബം അമേരിക്കൻ മലയാളികൾക്ക് അഭിമാനവും പിന്തുടരാവുന്ന മാതൃകയുമാണ്.
ഫോമാ കൺവെൻഷൻ റെജിസ്ട്രേഷൻ പുരോഗമിക്കുന്നു, രജിസ്റ്റർ ചെയ്യുന്നവരിൽ 80 ശതമാനം ആൾക്കാരും ഫാമിലിയായിട്ടാണ് ബുക്ക് ചെയ്തിട്ടുള്ളത്. കൺവെൻഷന് പങ്കെടുക്കുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് അല്ലാതെ മറ്റൊരു ചിലവുകളും റിസോർട്ടിൽ ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണം എപ്പോൾ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും പല റെസ്റ്റോറന്റകളിൽ നിന്നും കഴിക്കാം. മികച്ച കോഫിയും ടീയും ഉൾപ്പെടെയുള്ള ലഘുഭക്ഷണവും ഇപ്പോഴും ലഭ്യമാണ്. നാട്ടിൽ നിന്ന് വരുന്ന സെലിബ്രിറ്റീസ് , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ താമസിയാതെ പ്രസിദ്ധികരിക്കും. കൺവെൻഷന് രജിസ്റ്റർ ചെയ്തവരിൽ നിന്ന് മാത്രമേ കമ്മിറ്റികളെ തിരഞ്ഞെടുക്കുകയുള്ളു.
കൺവെൻഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല , എല്ലാവര്ക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവെൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ് . ഓൺലൈൻ രജിസ്ട്രെഷൻ ഫോമാ വെബ്സൈറ്റിലൂടെ നടത്താവുന്നതാണ്
https://fomaa.org/convention/
എല്ലാവരും എത്രയും വേഗം കൺവെൻഷനിലേക്കു രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു
(ഫോമാ ന്യൂസ് ടീം )
ഹ്യൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി രജിസ്ട്രേഷൻ ചേയർ ജോയി എൻ സാമുവൽ അറിയിച്ചു.
ജോയ് എൻ സാമുവേൽ ചെയർമാനായും , ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും , പ്രവർത്തന മികവുകൊണ്ടും , പ്രതിഭകൊണ്ടും , കഴിവു തെളിയിച്ച സജൻ മൂലപ്ലാക്കൽ , സജീവ് വേലായുധൻ , സുനിത പിള്ള , സിമി സൈമൺ , എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ.
കോവിഡ് എന്ന മഹാമാരി സംഹാരതാണ്ഡവമാടിയ കഴിഞ്ഞ രണ്ട് വർഷം മനുഷ്യരാശി ഭയചകിതരായി വീടുകളിൽ അടച്ചിരുന്നു അതിനുശേഷം നമുക്ക് ഒന്നിച്ചു കൂടാൻ ഫോമാ ഒരുക്കുന്ന ഒരു വെക്കേഷൻ പാക്കേജ് ആണ് ഈ വർഷത്തെ ഗ്ലോബൽ കൺവെൻഷൻ . നാല് രാവും മൂന്നു പകലും ഉള്ള ഓൾ ഇന്ക്ലൂസീവ് പാക്കേജ് (ഫുഡ് ആൻഡ് ബെവെറേജ്‌സ് ഇൻക്ലൂഡഡ്) ആണ് ഇതിനായി ഫോമാ ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് 1245 ഡോളർ മാത്രം , 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് $100 അധികമായി നൽകിയാൽ മതിയാകും. മെക്സിക്കോയിലെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് 500 ഏക്കറുകളിലായി 13 റെസ്റ്റോറന്റ്ഉം , ഗോൾഫ് കോഴ്സുമായി കടൽ തീരത്തുള്ള മൂൺ പാലസ് റിസോർട്സ്. ഭക്ഷണശാലകളിൽ നിന്നും അൺലിമിറ്റഡ് ഫുഡ് എപ്പോഴും ലഭ്യമാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്ത കടന്നുവരുന്നവർക്ക് മികച്ച ഒരു എൻറർടെയിൻമെൻറ് അണിയറയിൽ ഒരുങ്ങുന്നതായി എൻറർ ടൈയിൻമെൻറ് ടീം അറിയിച്ചിട്ടുണ്ട്. കൺവെൻഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല , ആർക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവെൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രേഷൻ ടീമുമായി ബന്ധപ്പെടുക. വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യേണ്ടവർക്ക് ചെയ്യുവാനായി അവസരം ഉണ്ട്. അതിനായി ജൂൺ 5 വരെ ക്രെഡിറ്റ് കാർഡ് സർവീസ് ചാർജ് ഇല്ലാതെ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .
https://fomaa.org/convention/
എല്ലാവരും എത്രയും വേഗം കൺവെൻഷനിലേക്കു രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
(റാന്നി) അമേരിക്കൻ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ)യുടെ നേതൃത്വത്തിൽ റാന്നിയിലെ അടിച്ചിപുഴയിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിർവഹിച്ചു. മുത്തൂറ്റ് എം ജോർജിന്റെ സ്മരണാർഥം മുത്തൂറ്റ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ഏതാണ്ട് 400ൽ അധികം ആളുകൾ പങ്കെടുത്തു. ആറു ഡോക്ടർമാർ ഉൾപ്പെടെ 25 പേരുടെ മെഡിക്കൽ സംഘമാണ് ക്യാംപിനായി എത്തിയത്.
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ രാജു ഏബ്രഹാം, റിങ്കു ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീരംപ്ലാക്കൽ, റെജി വാലുപുരയിടത്തിൽ, സോണിയ മനോജ്, അഡ്വ. സാം ജി ഇടമുറി, അനിയൻ കുഞ്ഞ് തുടങ്ങി നിരവധി ജനപ്രതിനിധികൾ പങ്കെടുത്തു.
ഫോമാ നേതാക്കളായ ബിനോയ് തോമസ്, ജോസ് പുന്നൂസ്, ബിജു ലോസൺ തോമസ്, അനിയൻ മൂലയിൽ, ഡോ. ജേക്കബ് തോമസ്, റോഷൻ പോൾ ജോൺ, രാജു പിള്ള, കൊച്ചുമോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോമ ട്രഷറർ തോമസ് ടി. ഉമ്മൻ നന്ദി രേഖപ്പെടുത്തി.
സലിം അയിഷ (ഫോമ. പി.ആർ.ഓ )
പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും പ്രിയപ്പെട്ട പ്രസ്ഥാനമായ ഫോമായുടെ 2020-2022 സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദി.
പൊതുയോഗത്തിൽ ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചു് അമേരിക്കയിലും കാനഡയിലും നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. ഫോമയുടെ ഈ പ്രവർത്തന കാലയളവിൽ നടത്തിയിട്ടുള്ള പദ്ധതികളും പരിപാടികളും യോഗത്തിൽ വിശദമാക്കും. 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കൻകൂണിലെ മൂൺപാലസിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗമാണ് ഏപ്രിൽ 30 നു നടക്കുന്നത് . പൊതുയോഗത്തിൽ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.
കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള നോമിനേഷൻസ് ജനറൽ ബോഡിയിൽ നിന്നാണ് സ്വീകരിക്കുന്നത്. ഇടക്കാല
ഫോമാ വനിതാ ഫോറം സഞ്ജയിനിയുടെ ധനശേഖരണാർത്ഥം നടത്തിയ വേഷവിധാന മത്സരത്തിന്റെ വിജയികൾക്കുള്ള കിരീടധാരണവും പൊതുയോഗ വേദിയിൽ നടക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടാകും.
പൊതുയോഗത്തിന്റെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അറിയിച്ചു.
പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.
കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു.
ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. മേഖലാ മത്സരങ്ങൾ 2022 മെയ് 30 നു മുൻപ് അവസാനിക്കും. യുവജനോത്സവത്തിന്റെ അന്തിമ മത്സരങ്ങൾ ഫോമാ രാജ്യാന്തര കൺവൻഷൻ വേദിയായ മെക്സിക്കോയിലെ ക്യാൻകൂണിൽ വെച്ചായിരിക്കും നടക്കുക. മികച്ച പ്രകടനവും ഏറ്റവും കൂടുതൽ പോയിന്റും നേടുന്നവരിൽ നിന്ന് കലാ പ്രതിഭയെയും, കലാതിലകത്തെയും തെരെഞ്ഞെടുക്കും. മത്സര വിഷയങ്ങളും, നിബന്ധനകളും, രജിസ്ട്രേഷൻ വിവരങ്ങളും ഫോമയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകും.
യുവജനോത്സവങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ജോൺസൺ കണ്ണൂക്കാടൻ ചെയർമാനായും, അനു സ്കറിയ, അച്ഛൻകുഞ്ഞു. ഡോക്ടർ ജിൽസി ഡെൻസ് എന്നിവർ കോ-ചെയർമാന്മാരായും വിപുലമായ കമ്മറ്റി രൂപീകരിച്ചു.
യുവജനോത്സവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ജോൺസൺ കണ്ണൂക്കാടൻ (847-477-0564), അനു സ്കറിയ (267-496-2423), അച്ചൻകുഞ്ഞ് മാത്യു (847-912-2578), ഡോക്ടർ ജിൽസി ഡെൻസ് (602-516-8800) എന്നവരെ ബന്ധപ്പെടേണ്ടതാണ്.
ഫോമാ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന കല-സാംസ്കാരിക മത്സരങ്ങളിൽ പങ്കാളികളായും, സഹകരിച്ചും, പന്ത്രണ്ടു മേഖലകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, അന്തിമ മത്സര വേദിയായ ഫോമയുടെ രാജ്യാന്തര കൺവൻഷനിൽ പങ്കു കൊണ്ടും എല്ലാവരും പരിപാടികൾ വിജയിപ്പിക്കണമെന്ന്,
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ സാംസ്കാരിക വിഭാഗം സമിതി ചെയർമാൻ പൗലോസ് കുയിലാടൻ, സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു, വൈസ് ചെയര്മാൻ ബിജു തുരുത്തിമലിൽ, ജോയിന്റ് സെക്രട്ടറി ജിൽസി ഡെന്നിസ്, നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ സണ്ണി കല്ലൂപ്പാറ, നാഷണൽ കമ്മിറ്റി മെമ്പർമാർ അനു സ്കറിയ; ജോൺസൻ കണ്ണൂക്കാടൻ; ബിനൂപ് ശ്രീധരൻ; സൈജൻ കണിയൊടികൾ എന്നിവർ അഭ്യർത്ഥിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
കാരുണ്യ പ്രവർത്തികളുടെയും, ജനസേവനത്തിന്റെയും പുതിയ മാതൃകകൾ മലയാളികൾക്കും കേരളത്തിനും സമ്മാനിച്ചു പ്രവാസിമലയാളികളുടെ പ്രിയ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത് 2022 മെയ് പതിമൂന്ന് മുതൽ പതിനഞ്ച് വരെ നടക്കും.
രാഷ്ട്രീയ -സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ കൺവെൻഷനിൽ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പ്രവാസിമലയാളികളും, ഫോമയുടെ നേതാക്കളും അഭ്യുദയകാംഷികളും കൺവെൻഷനിൽ എത്തിച്ചേരും. ഫോമാ കേരളാ കൺവെൻഷന് മുന്നോടിയായി മെയ് 5 ന് ലോക മലയാളി ബിസിനസ്സ്കാർ ഒന്നിക്കുന്ന "ഫോമാ എംപവർ കേരളാ 2022 " ബിസിനസ്സ് മീറ്റിനു എറണാകുളത്തുള്ള ഗ്രാൻഡ് ഹയാത്തിൽ തുടക്കം കുറിക്കും. ജീവ കാരുണ്യ രംഗത്തും ആതുര പ്രവർത്തനത്തിനും എക്കാലവും മുൻതൂക്കം നൽകുന്ന ഫോമാ മെയ് 6 നും 12 നും ഇടയിൽ വിവിധ ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
കേരളാ കൺവെൻഷനോടനുബന്ധിച്ചു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറ് കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള ധനസഹായം ഫോമാ വിമെൻസ്‌ഫോറത്തിന്റെ നേതൃത്വത്തിൽ നൽകുന്നതായിരിക്കും.
കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ നാലുകോടി രൂപയുടെ കാരുണ്യ-സേവന പദ്ധതികളാണ് ഫോമാ കേരളത്തിൽ നടപ്പിലാക്കിയത്. പ്രത്യകിച്ചും കോവിഡ് കാലയളവിൽ എല്ലാ ജില്ലകളിലേക്കും വെന്റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, തുടങ്ങിയവ നൽകി ഫോമാ മറ്റു സംഘടനകൾക്ക് മാതൃകയായി. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കിയത്, ഫോമാ ഹെല്പിങ് ഹാന്റ് വഴി കേരളത്തിലെ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ഭാവന പദ്ധതികളും നടപ്പിലാക്കിയതും ഈ കാലയളവിലാണ്.
പുതിയ കാരുണ്യ പദ്ധതികളെ കുറിച്ചും, സഹായ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും കൺവെൻഷനിൽ ചർച്ച ചെയ്യും.
കൺവെൻഷൻ വിജയിപ്പിക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ കേരള കൺവൻഷൻ ചെയർമാൻ ഡോക്ടർ ജേക്കബ് തോമസ്, എന്നിവർ അഭ്യർത്ഥിച്ചു.
(സലിം ആയിഷ: ഫോമാ പി ആർ ഓ )
നോർത്ത് അമേരിക്കൻ മലയാളികൾ പ്രത്യേകിച്ചു ഫോമയുടെ അംഗസംഘടനകകൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ 2022 സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കൻകൂണിൽ നടക്കും. കൻകൂണിലെ ഏറ്റവും പ്രശസ്തമായ മൂൺപാലസ് റിസോർട്ടിൽ വെച്ചാണ് സമ്മേളനം നടക്കുക. ആദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടന അമേരിക്കക്കും , കാനഡയ്ക്കും പുറത്തു കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നോർത്ത് അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന, ജനസേവനത്തിന്റെയും, കാരുണ്യ സേവനത്തിന്റെയും പാതയിൽ അഭിമാനമായ ഫോമാ എല്ലാ മലയാളികൾക്കും ഒത്തുചേരാനും, പരസ്പരം വിശേഷങ്ങളും, സ്നേഹവും പങ്കുവെക്കാനും ഒരുക്കുന്ന വേദിയാണ് രാജ്യാന്തര കുടുംബ സംഗമം.
നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളന വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന് മാറ്റ്കൂട്ടും.
2022 ഏപ്രിൽ 30 നു മുൻപായി രജിസ്റ്റർ ചെയ്യുന്ന രണ്ടു കുട്ടികളുള്ള ഒരു കുടുബത്തിനു വിമാന നിരക്കൊഴികെ മറ്റെല്ലാ ചിലവുകളുമുൾപ്പടെ 1445 ഡോളർ മാത്രമാണ് നിരക്ക്. നിരക്കുകൾ എപ്പോൾ വേണമെങ്കിലും ഉയരാം എന്നുള്ളതിനാൽ എത്രയും പെട്ടെന്ന് കൺവെൻഷന് ബുക്ക് ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷൻ വിവരങ്ങൾക്കായി ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ) എന്നിവരേയോ മറ്റ് നാഷണൽ കമ്മിറ്റി അംഗങ്ങൾ , കൺവെൻഷൻ കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടേണ്ടതാണ്.
(സലിം ആയിഷ : ഫോമാ പി ആർ ഓ )
എറണാകുളം ആയവന ഗ്രാമ പഞ്ചായത്തിലെ പ്രവീണിന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്കാണ് ഫോമാ ഹെല്പിങ് ഹാന്റും യോങ്കേഴ്സ് മലയാളി അസോസിയേഷനും സഹായ ഹസ്തവുമായി എത്തിയത്. ഫോമാ ഹെല്പിങ് ഹാന്റ് സോണൽ കോർഡിനേറ്റർ ആയ ശ്രീ ജോഫ്രിൻ ജോസിന്റെ നേതൃത്വത്തിൽ യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഹെല്പിങ് ഹാൻഡുമായി ചേർന്ന് എട്ടു മണിക്കൂറുകൾക്കിടയിൽ രണ്ടേകാൽ ലക്ഷം രൂപ സമാഹരിച്ചത്.
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലം കൃഷ്ണപ്രിയ വെന്റിലേറ്ററിൽ അതിജീവനപോരാട്ടത്തിലാണ്. തുടർ ചികിത്സകൾക്ക് വലിയ തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് ധനസമാഹരണം തുടങ്ങിയത്.
സംഭാവനകൾ നൽകിയ എല്ലാ ഉദാരമതികൾക്കും യോങ്കേഴ്സ്മയലാളി അസോസിയേഷൻ ഭാരവാഹികളും, ഫോമാ ഭാരവാഹികളും, നന്ദി രേഖപ്പെടുത്തി.
സലിം അയിഷ (ഫോമാ.പി.ആർ.ഓ)
റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉക്രൈയിനിലുള്ള എല്ലാ ഭാരതീയരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫോമാ അഭ്യർത്ഥിച്ചു.
ഉയർന്ന വിദ്യാഭ്യാസത്തിനായി ഉക്രയിനിൽ താമസിക്കുന്ന നിരവധി ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഉണ്ട്. ഉക്രയിനിൽ മാത്രം പതിനെണ്ണായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. ചേരി ചേരാനയത്തിൽ നിലകൊള്ളുന്ന ഇന്ത്യക്ക് റഷ്യയുമായും, മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഉക്രയിനിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് കരമാർഗ്ഗം വാഹനങ്ങളിൽ റഷ്യയുടെയും ഉക്രയിന്റെയും സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി എത്തിക്കാനും അവിടെ നിന്നും വ്യോമ മാർഗ്ഗം നാട്ടിലെത്തിക്കാനും ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനും ഇന്ത്യക്ക് കഴിയും. യുദ്ധത്തിന്റെ കെടുതികളിൽ ഒരു ഇന്ത്യാക്കാരനും പെട്ടുപോകാതിരിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നും ഫോമ അഭ്യർത്ഥിച്ചു.
ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ ഉക്രയിനിലുണ്ട്. ജീവിതം ആരംഭിച്ചിട്ടില്ലാത്ത ഇവരെല്ലാവരും തന്നെ ഭയചരിതരാണ്. മുൻപ് ഇറാക്ക് യുദ്ധ സമയത്തു ഇന്ത്യൻ സൈന്യം ഇറാഖിലെത്തി ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടു വന്നത് പോലെയുള്ള നീക്കങ്ങൾ ഇപ്പോൾ അനിവാര്യമാണ്. ഇന്ത്യക്കാരായ കുട്ടികൾ ഭയചരിതരായി യുദ്ധഭൂമിയിൽ കഴിച്ചുകൂട്ടുവാൻ നിര്ബന്ധിതരാക്കുന്നത് എല്ലാവരെയും ദുഃഖത്തിലാക്കുന്നു. ശക്തമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുവാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുവാൻ എല്ലാവരും അവരുടേതായ രീതികളിൽ സ്വാധീനം ചെലുത്തണം .
സമാനതകളില്ലാത്ത വിവരണാതീതമായ ദുരന്തങ്ങളുടെ ആകെത്തുകയാണ് യുദ്ധങ്ങളുടെ ബാക്കിപത്രം. പരാജയങ്ങളുടെയും, നഷ്ടങ്ങളുടെയും കഥകൾ മാത്രം പറയാനുള്ള ദുരന്തമാണത്. സാമ്പത്തിക വാണിജ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളെ സാക്ഷാൽക്കരിക്കാൻ ഭൂമിയിലെ സർവ്വ ജീവജാലങ്ങളോടുമുള്ള വെല്ലുവിളികളാണത് , പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 20 മില്യണ്‍ ജനങ്ങളാണ് ലോകത്ത് പട്ടിണിയിലും, ക്ഷാമത്തിലും, രോഗദുരിതങ്ങളിലുമായി ജീവിക്കുന്നത്. ഒന്നാം ലോക മഹായുദ്ധം 2 കോടി ജനങ്ങളെയാണ് വംശഹത്യയിലൂടെ ഇല്ലാതാക്കിയത്. . രണ്ടാം ലോക മഹായുദ്ധവും, തുടർന്ന് ലോകത്തുണ്ടായ എല്ലാ യുദ്ധങ്ങളിലുമായി ഉറ്റവരും,ഉടയവരും, ഭൂസ്വത്തും നഷ്ടപ്പെട്ടവരുടെ കണക്കുകൾക്ക് ഇപ്പോഴും കൃത്യതയൊന്നുമില്ല. എങ്കിലും നഷ്ടപ്പെട്ടത് കോടിക്കണക്കിന് വരുന്ന ജീവനുകളാണ്. മാത്രമല്ല, യുദ്ധാനന്തര ലോകം വരും തലമുറയ്ക്കായി ആവാസ യോഗ്യമല്ലാത്ത മലിനവും, വിഷലിപ്തവുമായ പ്രകൃതിയെയാണ് നൽകിയത്. അതിന്റെ രൂക്ഷമായ ഫലങ്ങൾ ലോക ജനത ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ചയും നമുക്ക് മുന്നിലുണ്ട്. ഓരോ യുദ്ധങ്ങളിലും ഉപയോഗിച്ച യുദ്ധോപകരണങ്ങളും, രാസവസ്തുക്കളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നാം കണ്ടു കൊണ്ടിരിക്കുന്നു.ഭീകരവാദവും യുദ്ധങ്ങളുടെ ബാക്കിപത്രം കൂടിയാണ്.
എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ തകർക്കുന്ന യുദ്ധത്തെ ഫോമാ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. , സമാധാനവും, സന്തോഷവും നല്കാൻ കഴിയുന്ന ഒരു ലോക ക്രമം ഉണ്ടാകണമെന്നും എല്ലാ രാജ്യാന്തര തർക്കങ്ങളും, ചർച്ചയിലൂടെ പരിഹരിക്കപ്പെടാൻ കഴിയുമെന്നും ഫോമാ പ്രത്യാശിക്കുന്നു.
സലിം അയിഷ (ഫോമാ പി.ആർ.ഓ)
കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, നിരായുധരും, നിരാലംബരുമായ ജനങ്ങളെ സാമ്പത്തിക-രാഷ്ട്രിയ-വാണിജ്യ താൽപര്യങ്ങൾക്കായി കൊന്നൊടുക്കുന്നത് എത്ര ഭീതിതമാണെന്ന് ഓരോ യുദ്ധവും നമ്മളോട് വിളിച്ചു പറയുന്നുണ്ട്. എല്ലാ യുദ്ധങ്ങളും ഇല്ലാതാവണമെന്ന് ലോക ജനത ആഗ്രഹിക്കുന്നു.
ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഇരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് വൈകിട്ട് എട്ടു മണിക്ക് മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന സംഘടിപ്പിക്കും.
അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ പങ്കെടുക്കും.
മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് ലോക സമാധാനത്തിന്റെ സന്ദേശ വാഹകരാകാൻ എല്ലാ നല്ലവരെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ ക്ഷണിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി.
അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത്
ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, , ജീവജാലങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ സ്വാഗതവും, ട്രഷറർ തോമസ് ടി ഉമ്മൻ നന്ദിയും രേഖപ്പെടുത്തി. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ സംസാരിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
സംഗീതത്തിന്റെ വിസ്മയലോകം തീർത്ത ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് സമർപ്പിച്ചുകൊണ്ട് ഫോമയുടെ സാന്ത്വന സംഗീതം വാലെന്റൈൻസ് ഡേ എപ്പിസോഡ് ഇന്ന് വൈകിട്ട് നടക്കും. സാന്ത്വന സംഗീതത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ ഗായകർ സിജി ആനന്ദ്, സ്നേഹ വിനോയ്, ദുർഗാ ലക്ഷ്മി, ലൂസി കുര്യാക്കോസ് എന്നിവർ ലതയെ അനുസ്മരിച്ചും ആദരിച്ചും ഗാനങ്ങൾ ആലപിക്കും.
വാലെന്റൈൻസ് ഡെ സംഗീത വിരുന്നിൽ ലതാജിയെ ആദരിക്കാനും അനുസ്മരിക്കാനും, എല്ലാ സംഗീത പ്രേമികളും ഒത്തുചേരാൻ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ അഭ്യർത്ഥിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
ആരോഗ്യ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ഠിക്കുന്നതിനു, ഫോമാ നഴ്സസ് ഫോറം പ്രതിരോധ പരിശോധനകളെ സംബന്ധിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10.30 നു സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിൽ ഡോക്ടർ ലിജി മാത്യു, ഡാലിയ പോൾ എന്നിവർ സംസാരിക്കും.സെമിനാറിൽ ചോദ്യോത്തര വിഭാഗവും ഉണ്ടായിരിക്കുന്നതാണ്
കോവിഡാനന്തരം ജനങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഫലമെന്നോണം പലവിധത്തിലുള്ള പാർശ്വഫലങ്ങൾക്കും പ്രത്യക്ഷമായോ,പരോക്ഷമായോ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പരിശോധനകളും നടപടിക്രമങ്ങളും അറിയേണ്ടതും, പാലിക്കേണ്ടതും അത്യന്ത്യാപേക്ഷിതമാണ്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, വിവിധങ്ങളായ അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു.പ്രായ-ലിംഗഭേദ
ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി കോൺസൽ എ കെ വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
സെമിനാറിൽ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നഴ്സസ് ഫോറം ചെയർ പേഴ്സൺ ഡോക്ടർ: മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർ പേഴ്സൺ റോസ്മേരി കോലഞ്ചേരി,ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.
സൂം ലിങ്ക്: 856.8854.1736
സലിം അയിഷ (ഫോമാ പി.ആർ.ഓ )
വീരേതിഹാസമായ പോരാട്ടങ്ങളെയും , സഹന സമരങ്ങളെയും , രക്തസാക്ഷിത്വം വരിച്ച ധീര സ്വന്തത്ര്യ സമര പോരാളികളെ അനുസ്മരിച്ചും ആദരിച്ചും ഇന്ത്യ 73 ആം റിപ്ലബിക് ദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, 562 നാട്ടു രാജ്യങ്ങൾ ആയിരുന്ന ഇന്ത്യയെ ജാതി-മത-ഭാഷ-സംസ്കാര വൈവിധ്യങ്ങൾ നിലനിർത്തി ഒറ്റ രാജ്യമായി നിലനിർത്തുക എന്ന വെല്ലുവിളിയിൽ നിന്നാണ് മഹത്തായ ഭാരതീയ ഭരണഘടന രൂപം കൊണ്ടത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ജനുവരി 26 പൂർണ സ്വരാജ് ദിനമായി ആഘോഷിച്ചിരുന്നത്തിന്റെ ഓർമ്മകൂടിയായ ജനുവരി 26, അതുകൊണ്ടു തന്നെ ഏതൊരു ഭാരതീയനും അഭിമാന നിമിഷങ്ങളാണ്.
ഫോമയും ഇന്ത്യയുടെ റിപ്ലബിക് ദിനാഘോഷങ്ങളിൽ പങ്കു ചേരുകയാണ്. ജനവരി 29 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ, കേരള ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, മുൻ മന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അരൂർ എം.എൽ.എ ദലീമ ജോജോ, ന്യൂയോർക്ക് കോൺസുലാർ ജനറൽ രൺധീർ ജയ്സ്വാൾ, ഡെപ്പ്യൂട്ടി കോൺസുലാർ ജനറൽ ഡോക്ടർ വരുൺ ജെഫ് , കോൺസൽ കമ്മ്യൂണിറ്റി വിഭാഗം തലവൻ എ .കെ.വിജയകൃഷ്ണൻ, എന്നവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ ദുർഗ്ഗ ലക്ഷ്മിയും, ഗിരീഷ് അയ്യരും, റോഷിൻ മാമ്മനും , സ്നേഹ വിനോയിയും ദേശാഭിമാന ഗാനങ്ങളുമായി ഒത്തു ചേരും. നിതാ സുരേഷ്അ വതാരകയായിരിക്കും.
എല്ലാ ദേശസ്നേഹികളും, ഫോമാ പ്രവർത്തകരും അംഗ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും, വിനിമയ മൂല്യത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും, ഭരണകൂട നിയന്ത്രണങ്ങളിൽ നിന്ന് വിഭിന്നമായി നാണ്യങ്ങൾ സ്വതന്ത്രമായി വിനിമയം ചെയ്യാനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള നാണയമാണ് ക്രിപ്റ്റോകറൻസികൾ.
2021 ക്രിപ്‌റ്റോകറൻസിയെ (Cryptocurrency) സംബന്ധിച്ചിച്ച് വളരെ പ്രധാനപ്പെട്ട ഒരു വർഷമായിരുന്നു. ക്രിപ്‌റ്റോ ഉപയോഗിച്ച് മൂല്യഇടപാടുകൾ നടത്താനും വാങ്ങാനും ഉപയോഗിക്കാവുന്ന എൻഎഫ്ടി, മെറ്റാവേഴ്സ് (metaverse) പോലുള്ള നിരവധി ആപ്ലിക്കേഷനുകളും പ്രചാരത്തിൽ വന്നത് 2021 ലാണ്. വരും കാലങ്ങളിൽ ക്രിപ്റ്റോകറൻസി സാമ്പത്തിക മേഖലകളിലും ജനങ്ങളുടെ നിക്ഷേപ സ്വഭാവങ്ങളിലും ദൂരവ്യാപക മാറ്റങ്ങൾ വരുത്തുമെന്നത് അവിതർക്കിതമാണ്. ഈ സാഹചര്യത്തിൽ ഫോമാ ക്രിപ്റ്റോകറൻസിയെ സംബന്ധിച്ച് കൂടുതൽ അവബോധമുണ്ടാക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുകയാണ്. 2022 ജനുവരി 28 ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം വൈകിട്ട് 8.30 ന് സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സെമിനാറിൽ ക്രിപ്‌റ്റോകറൻസിയെ സംബന്ധിച്ച് സാമ്പത്തിക രംഗത്ത് മികച്ച പ്രവർത്തന-അനുഭവപാടവമുള്ള ശ്രീ പി.ടി.തോമസ്, സംസാരിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്യും.
ഫോമയുടെ എല്ലാ പ്രവർത്തകരും സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന സെമിനാറിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
സലിം ആയിഷ (ഫോമാ പി.ആർ.ഓ )
ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ് മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി.
ലളിത രാമമൂർത്തി
മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ പ്രക്ഷേപണം ചെയ്തു.
ടൊറന്റോയിൽ ഐടി അനലിസ്റ്റായി ജോലി ചെയ്യുന്ന നസ്മി ഹാഷിം ആണ് ഫസ്റ് റണ്ണറപ്പ്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലെല്ലാം താൽപ്പര്യമുള്ള വ്യക്തിയാണ് നസ്മി ഹാഷിം. കാലിഫോർണിയ ബേക്കേഴ്‌സ്‌ഫീൽഡിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്വീറ്റ മാത്യുവാണ് സെക്കന്റ് റണ്ണറപ്പ്.
നസ്മി ഹാഷിം
സ്വീറ്റ മാത്യു
പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം രാവേറെ നീണ്ടു നിന്നു. പ്രയാഗ മാർട്ടിൻ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ തുടങ്ങിയവർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരെഞ്ഞടുത്തത് .
എല്ലാ മത്സരാർത്ഥികളെയും, വിജയികളെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ ആശംസിച്ചു.
സലിം അയിഷ (ഫോമാ പി.ആർ.ഓ )
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 മണിക്ക് നടക്കും. .മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും.
പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ, ഗായികയും നടിയുമായ രഞ്ജിനി ജോസ്, നടിയും ആങ്കറുമായ രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷൻ ഡിസൈനറും, ഫാഷൻ റൺവേ ഇന്റർനാഷണൽ സി.ഇ.ഒയുമായ അരുൺ രത്ന, മുൻ മിസ് കേരള ലക്ഷ്മി സുജാത എന്നിവർ അതിഥികളായെത്തും.
പ്രാരംഭ മേഖല മത്സരങ്ങളിലൂടെ വിവിധ മേഖലകളിൽ വിജയികളായ അനുപമ ജോസ് - ഫ്ലോറിഡ, ലളിത രാമമൂർത്തി- മിഷിഗൺ, മാലിനി നായർ- ന്യൂജേഴ്സി, സ്വീറ്റ് മാത്യു- കാലിഫോർണിയ, ആര്യാ ദേവി വസന്തൻ -ഇന്ത്യാന, അഖിലാ സാജൻ- ടെക്സാസ്, മധുരിമ തയ്യിൽ- കാലിഫോർണിയ, പ്രിയങ്ക തോമസ് -ന്യൂയോർക്ക്, അലീഷ്യ നായർ -കാനഡ, ടിഫ്നി സാൽബി- ന്യൂയോർക്ക്, ഹന്ന അരീച്ചിറ- ന്യൂയോർക്ക്, ധന്യ കൃഷ്ണകുമാർ -വിർജീനിയ, നസ്മി ഹാഷിം- കാനഡ, ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്സ്, അമാൻഡ എബ്രഹാം- മേരിലാൻഡ് എന്നിവർ അവസാന മത്സരത്തിൽ പങ്കെടുക്കും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ് മത്സരാർത്ഥികൾ.
നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.
അവസാന വട്ട മത്സരങ്ങൽ വീക്ഷിക്കുവാൻ എല്ലാവരെയും ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ പ്രോഗ്രാം ഡയറക്ടർ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവർ അഭ്യർത്ഥിച്ചു.
FOMA Commended Harnas Sandhu on winning the Miss Universe pageant at the 70th Miss Universe pageant in Eilat, Israel.
സലിം ആയിഷ (ഫോമാ പി.ആർ.ഓ )
കേരള സെന്ററിന്റെ അവാർഡ് ജേതാവും, അറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും.2021 ഡിസംബർ 29 നു ആണ് ജയ്ശങ്കർ നായർ ന്യൂജേഴ്‌സിയിൽ അന്തരിച്ചത്.
എപ്പിസോഡിൽ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കർ, രാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും.
ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരും, പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.
ഫോമായുടെ പൊതുയോഗം ജനുവരി 16 നു റ്റാമ്പായിൽ നടക്കും.
സലിം അയിഷ ( ഫോമാ പി.ആർ.ഓ )
ഫോമയുടെ പൊതുയോഗം 2022 ജനുവരി 16 ഞായറാഴ്ച ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഓരോ അംഗസംഘടനകളിൽ നിന്നും ഏഴു വീതം പ്രതിനിധികൾക്ക് പങ്കെടുക്കാം. ഫോമയുടെ ഭാവി പരിപാടികളും, ഭരണഘടനാ ഭേദഗതിയുമുൾപ്പടെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
കോവിഡ് നിയന്ത്രണങ്ങൾ മൂലം യാത്ര സൗകര്യങ്ങളിലെ പരിമിതിയും, കൂടുതൽ പേർക്ക് ഒത്തുകൂടാനുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്ന സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പൊതുയോഗം നടത്താൻ കഴിഞ്ഞിരുന്നില്ല. കോവിഡിനാന്തരം നടക്കുന്ന ഫോമയുടെ ആദ്യ ഔദ്യോഗിക പൊതുയോഗമാണ് റ്റാമ്പായിൽ നടക്കുന്നത്.
പ്രതിനിധികളുടെ അന്തിമ പട്ടിക ഡിസംബർ 23 നു മുൻപ് സമർപ്പിച്ചിരിക്കണം.
ജനറൽ ബോഡിയെ സംബന്ധിച്ചുള്ള വിവരങ്ങൾ , ഫോമയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ fomaa.org ൽ നവംബർ 11 മുതൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് .
എല്ലാ അംഗസംഘടനകളുടെയും ഭാരവാരികളുടെ പേരും, ഇ-മെയിൽ ഐഡിയും , ഫോൺ നമ്പറും ഡെലിഗേറ്റ് ലിസ്റ്റിനോടൊപ്പം info@ fomaa.org ലേക്ക് ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് അയച്ചു നൽകേണ്ടതാണ്.
റ്റാമ്പാ എയർ പോർട്ടിലേക്കാണ് (TPA) ടിക്കറ്റുകൾ എടുക്കേണ്ടത്.
ഹോട്ടലിലേക്കുള്ള ഫ്രീ ട്രാൻസ്പോർട്ടേഷൻ ലഭ്യമാണ്. ഹോട്ടൽ ബുക്കിങ്ങിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഫോമയുടെ
കീഴിലുള്ള രാഷ്ട്രീയ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ബുധനാഴ്ച വൈകിട്ട്
ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം, 9.30 മണിക്ക് കേരളത്തിൽ ആസന്നമായ
നിയമ സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചർച്ച സംഘടിപ്പിക്കുന്നു.
കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഏറെ പ്രധാനമായ നിയമ സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ മുന്നണികളുടെ നിലപാടുകൾ അറിയാനും, കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും, പദ്ധതികളും അറിയാനുമുതകുന്ന ഗൗരവമേറിയ വാദപ്രദിപാദങ്ങളാണ് ഫോമാ ഈ ചർച്ചയിലൂടെ ഉദ്ദേശിക്കുന്നത്.
കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. പ്രവാസി മലയാളികൾക്കായി വിവിധ രാഷ്രീയ നിലപാടുകൾ അവതരിപ്പിച്ചും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.
കേരളത്തിൽ നിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രതിനിധികൾ എൻ.എ വാഹിദ്, എം മുരളി , ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കായി എം.എൽ.എ രാജു എബ്രഹാം,
20-20 ചെയർമാൻ സാബുജേക്കബ്, ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ ) പ്രതിനിധി സി കെ പദ്മനാഭൻ എന്നിവരും,
പ്രവാസിമലയാളികളുടെ രാഷ്‌ടീയ നിലപാടുകൾ വ്യക്തമാക്കുന്നതിനു ഇടതുപക്ഷ സഖ്യത്തിനുവേണ്ടി ജിബി തോമസ്, ബിജു ഗോവിന്ദൻ കുട്ടി, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു യു.എ .നസീർ, ജെസി റിൻസി, എൻ.ഡി.എ യുടെ നിലപാടുകൾ വ്യക്തമാക്കാൻ സുരേന്ദ്രൻ നായർ, രാജീവ് ഭാസ്കർ എന്നിവരും ചർച്ചയിൽ അണിനിരക്കും.
ചർച്ചയുടെ ഭാഗമായി, പ്രാവാസിമലയാളികളും പ്രമുഖരുമായ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ ചോദ്യങ്ങൾ ഉന്നയിക്കും.
ചർച്ചകൾക്ക് , ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ രാഷ്ട്രീയ വേദി ഭാരവാഹികളായ സജി കരിമ്പന്നൂർ, എ.സി.ജോർജ്ജ്, ഷിബു പിള്ള, സ്കറിയ കല്ലറക്കൽ, ലോണാ എബ്രാഹാം, പോൾ ഇഗ്‌നേഷ്യസ്, ആന്റോ കവലക്കൽ , എന്നിവർ നേത്യത്വം നൽകും.
ചർച്ചയിൽ രാഷ്‌ടീയ പ്രബുദ്ധരായ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ രാഷ്ട്രീയ വേദി
ചെയര്മാന് സജി കരിമ്പന്നൂർ, സെക്രട്ടറി എ.സി.ജോർജ്ജ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, എന്നിവർ അഭ്യർത്ഥിച്ചു.