വിശ്വസുന്ദരി പട്ടം നേടിയ ഹർനാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു
T Unnikrishnan FOMAA GS | Jan 14, 2022
ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹർനാസ് സന്ധുവിനെ ഫോമ അനുമോദിച്ചു. 

 ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറം   ഇരുപത്തൊന്ന് വയസ്സുകാരിയായ ഹർനാസ്  വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയർത്തിയെന്നത് അഭിമാനകരമാണ്.ഹർനാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും, ഇന്ത്യൻ യുവത എങ്ങിനെ ലോകത്തെയും രാജ്യാന്തര  വിഷയങ്ങളെയും നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. ഹർനാസിന്റെ വിജയം ഓരോ ഇന്ത്യൻ യുവതയുടെയും വിജയമാണ്. വിശ്വസുന്ദരി പട്ടം നേടാൻ ഹർനാസ് തെരെഞ്ഞെടുത്ത വഴികളും, പ്രവൃത്തി പഥങ്ങളും വരും തലമുറക്ക് മാതൃകയാവട്ടെയെന്നും, ഹർനാസിന്റെ  ഭാവി പ്രവർത്തനങ്ങൾ ഇന്ത്യൻ യുവതയ്ക്ക് ഊർജജമാകട്ടെ എന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിണ്ടന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.

FOMA Commended Harnas Sandhu on winning the Miss Universe pageant at the 70th Miss Universe pageant in Eilat, Israel.

 A proud milestone in the history of India as 21 year old Harnaaz Sandhuhas brought home the title of Miss Universe after 21 long years. 
The final round Harnaaz faced reflects our Indian youth's perspective on global and international challenges. Her triumph is the victory of every Indian youth.
FOMAA President Aniyan George, General Secretary T. Unnikrishnan, Treasurer Thomas T Oommen, Vice President Pradeep Nair, 
Joint Secretary Jose Manakatte, and Joint Treasurer Biju Thonikadavil commended Harnaaz on her chosen paths to win the title of Miss Universe and expects Harnaaz's future activities would inspire Indian youth and our future generations.