ഫോമയുടെ ക്രിസ്തുമസ് ആശംസകൾ
T Unnikrishnan FOMAA GS | Apr 6, 2022
ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി  നക്ഷത്ര വിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളും, സ്നേഹവും, കരുതലും ഓർത്തു വെക്കാനും, അവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ. 

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നും, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക്  സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം കാണുവാനും, അത് ലോകത്തിലെ സകല ചരാചരങ്ങൽക്കും പകർന്നു നൽകുവാനും നമുക്ക് കഴിയട്ടെ. ലോകം എല്ലാ ജീവജാലങ്ങൾക്കുമുള്ള ഇടമായി മാറാൻ കഴിയട്ടെ. 

എല്ലാവർക്കും ഫോമയുടെ ക്രിസ്തുമസ് ആശംസകൾ

Yet another Christmas is upon us, Christmas Carols and scent of festive foods' in the air. Celebrating Christmas is also a celebration of brotherhood, love, and togetherness. As the whole world bowed before this pandemic with many of our friends and family leaving us for their heavenly abodes, let us remember and cherish their memories with acts of love and kindness. 
Let's do our part as responsible citizens to mitigate the spread of COVID-19, as the pandemic continues to disrupt our lives.

May this Christmas spread new rays of light into our lives and enable us to reciprocate the memorable love and enrich more lives with our lives. FOMAA wishes you a wholesome Christmas, full of love and joy with your loved ones.