അർഹരായ വിദ്യാർത്ഥികൾക്ക് 'സഞ്ചയിനി' സ്കോളർഷിപ് സഹായം ലഭിക്കും: ജാസ്മിൻ പാരോൾ
T Unnikrishnan FOMAA GS | May 14, 2022

അർഹരായ വിദ്യാർത്ഥികൾക്ക് നഴ്സിങ്ങ് പഠനസഹായത്തിന് സഞ്ചയിനി' സ്കോളർഷിപ്  നല്കുമെന്ന് ഫോമ  വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പാരോൾ പറഞ്ഞു. ഈ വർഷം 100 കുട്ടികൾക്ക് സ്കോളർഷിപ് നൽകാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ അർഹരായ 40 വിദ്യാർത്ഥികളെ കണ്ടെത്തി സ്കോളർഷിപ് നൽകുന്നത്.
കുട്ടികളുടെ  പഠനമികവും കുടുംബത്തിന്റെ  വരുമാനവും പരിശോധിച്ചാണ് അർരായവരെ കണ്ടെത്തുന്നത്.

അടുത്തഘട്ടമായി മറ്റു പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും സ്കോളർഷിപ് നൽകും. ഇങ്ങനെതിരഞ്ഞെടുക്കുന്ന കുട്ടികളുടെ ഫീസ് മാത്രമല്ല, അവരുടെ കുടുംബത്തിന് ആവശ്യമായി വരുന്ന മറ്റ് സഹായങ്ങളും ലഭ്യമാക്കുമെന്ന് ജാസ്മിൻ പാരോൾ പറഞ്ഞു.

സഞ്ചയിനി' സ്കോളർഷിപ് പദ്ധതിയുടെ ഭാഗമായി 40 കുട്ടികൾക്കായി 20 ലക്ഷംരൂപയാണ് വിതരണം ചെയ്തത്. നാല് നാഷണൽ കമ്മിറ്റി മെമ്പർമാരും 12 റീജയണൽ മെമ്പർമാരും ഉൾപ്പെടുന്നതാണ് വിമൻസ് ഫോറം.