ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന് share
സലിം അയിഷ (ഫോമാ പി.ആർ.ഓ )

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന  മയൂഖം വേഷ വിധാന മത്സരത്തിന്റെ  അവസാന വട്ട മത്സരങ്ങൾ ജനുവരി 22  നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും. ഒരു വർഷക്കാലമായി  ഫോമയുടെ വനിതാ വിഭാഗവും, ഫ്ലവർസ് ടി.വിയും ഒരുമിച്ചു നടത്തുന്ന മയൂഖം മത്സരം  ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിവിധ മേഖല മത്സരങ്ങളിൽ വിജയികളായവരാണ് അവസാന വട്ട മത്സരത്തിൽ മാറ്റുരക്കുക. വിവിധങ്ങളായ മത്സരങ്ങളാണ് അവസാന റൗണ്ടിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.മത്സരങ്ങൾ 2021 മാർച്ചിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളുടെ കലാശക്കൊട്ട്  അരങ്ങേറുമ്പോൾ പ്രവാസിമലയാളികളുടെ സംഘടനാ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം  ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്. യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയിൽ മയൂഖം മറ്റു മത്സരങ്ങളിൽ നിന്ന് വിഭിന്നമാണ്‌. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഇത് ഊർജ്ജവും ആവേശവും പകർന്നു. സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിൽ,   സാമൂഹ്യ പുരോഗതിയിൽ   അനിവാര്യമായ  മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള വേഷ വിധാന മത്സരങ്ങളിൽ നിന്ന് മയൂഖം വേറിട്ടു നില്കുന്നു.

സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ജീവ കാരുണ്യ പ്രവർത്തികളിലൂടെ മാനവികതയുടെ അടയാളമായ   ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയയാണ്. ഒരു വർഷക്കാലം മയൂഖത്തിന്റെ വിജയത്തിനായി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫോമാ വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ്.  നിശ്ചയ ദാർഢ്യവും, കർമ്മ നിരതയും, കൂട്ടായ പ്രവർത്തനവും ആണ് മയൂഖത്തിന്റെ വിജയം. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ് രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഫോമാ വനിതാ വേദിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ്   അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

വിശ്വസുന്ദരി പട്ടം നേടിയ ഹർനാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു share
ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹർനാസ് സന്ധുവിനെ ഫോമ അനുമോദിച്ചു. 

 ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറം   ഇരുപത്തൊന്ന് വയസ്സുകാരിയായ ഹർനാസ്  വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയർത്തിയെന്നത് അഭിമാനകരമാണ്.ഹർനാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും, ഇന്ത്യൻ യുവത എങ്ങിനെ ലോകത്തെയും രാജ്യാന്തര  വിഷയങ്ങളെയും നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. ഹർനാസിന്റെ വിജയം ഓരോ ഇന്ത്യൻ യുവതയുടെയും വിജയമാണ്. വിശ്വസുന്ദരി പട്ടം നേടാൻ ഹർനാസ് തെരെഞ്ഞെടുത്ത വഴികളും, പ്രവൃത്തി പഥങ്ങളും വരും തലമുറക്ക് മാതൃകയാവട്ടെയെന്നും, ഹർനാസിന്റെ  ഭാവി പ്രവർത്തനങ്ങൾ ഇന്ത്യൻ യുവതയ്ക്ക് ഊർജജമാകട്ടെ എന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിണ്ടന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.

FOMA Commended Harnas Sandhu on winning the Miss Universe pageant at the 70th Miss Universe pageant in Eilat, Israel.

 A proud milestone in the history of India as 21 year old Harnaaz Sandhuhas brought home the title of Miss Universe after 21 long years. 
The final round Harnaaz faced reflects our Indian youth's perspective on global and international challenges. Her triumph is the victory of every Indian youth.
FOMAA President Aniyan George, General Secretary T. Unnikrishnan, Treasurer Thomas T Oommen, Vice President Pradeep Nair, 
Joint Secretary Jose Manakatte, and Joint Treasurer Biju Thonikadavil commended Harnaaz on her chosen paths to win the title of Miss Universe and expects Harnaaz's future activities would inspire Indian youth and our future generations.
പുതുവത്സരാശംസകൾ share
ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും ബാക്കിയാക്കി 2021 വിടപറയുകയാണ്. കോവിഡ് സൃഷ്ഠിച്ച ആഘാതത്തിൽ നിന്നും ലോക ജനത ഇനിയും മുക്തമായിട്ടില്ലെങ്കിലും, ലോക ജനത പ്രതീക്ഷകളോടെ പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.
ഫോമ ശ്രദ്ധേയമായ നിരവധി ജനസേവന-കാരുണ്യ പദ്ധതികളാണ് 2021 ൽ  കേരളത്തിലും, അമേരിക്കയിലുമായി  ഏറ്റെടുത്തു നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ കാരുണ്യ പദ്ധതികൾ ഏറ്റെടുത്തതും തുക വിനിയോഗിച്ചതും ഫോമയാണ്.ഫോമയുടെ അഭ്യുദയകാംക്ഷികളും, അംഗസംഘടനകളും , പ്രവർത്തകരും നൽകിയ ഊർജ്ജവും, കരുത്തും, പിന്തുണയുമാണ് ഫോമയുടെ കൈമുതൽ. പുതിയ വർഷത്തിലും നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ഫോമാ  കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാകാനും, മഹാമാരിയുടെ കരാള ഹസ്തങ്ങളിൽ നിന്ന് ലോകജനതയ്ക് മുക്തി നേടാനും, എല്ലാവരുടെയും കുടുംബാംഗങ്ങളും, സുരക്ഷിതരായിരിക്കാനും പുതുവർഷത്തിൽ കഴിയട്ടെയെന്നു പ്രാർത്ഥിച്ചും, എല്ലാവർക്കും ഫോമയുടെ പുതുവത്സരാശംസകൾ

ജയ്ശശങ്കർ നായർക്കുള്ള ആദരം: ജനുവരി 9 ന് ഫോമാ സാന്ത്വന സംഗീതം share

സലിം ആയിഷ (ഫോമാ പി.ആർ.ഓ )

കേരള സെന്ററിന്റെ അവാർഡ് ജേതാവുംഅറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും.2021 ഡിസംബർ 29 നു ആണ്  ജയ്ശങ്കർ നായർ ന്യൂജേഴ്‌സിയിൽ അന്തരിച്ചത്. 

എപ്പിസോഡിൽ സിജി ആനന്ദ്ലൂസി കുര്യാക്കോസ്ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്ഷൈനി അബൂബക്കർരാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും.

ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരുംപങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

ഫോമയുടെ ജനറൽബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു share
ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി )

റ്റാമ്പാ : ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ  വൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ  ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.  ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.  

അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു. 
നീട്ടി വെക്കുന്നതിനാൽ  നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണ്  ജനറൽ ബോഡി മീറ്റിംഗ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന് share
സലിം അയിഷ (ഫോമാ പി.ആർ.ഓ )

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന  മയൂഖം വേഷ വിധാന മത്സരത്തിന്റെ  അവസാന വട്ട മത്സരങ്ങൾ ജനുവരി 22  നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും. ഒരു വർഷക്കാലമായി  ഫോമയുടെ വനിതാ വിഭാഗവും, ഫ്ലവർസ് ടി.വിയും ഒരുമിച്ചു നടത്തുന്ന മയൂഖം മത്സരം  ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വിവിധ മേഖല മത്സരങ്ങളിൽ വിജയികളായവരാണ് അവസാന വട്ട മത്സരത്തിൽ മാറ്റുരക്കുക. വിവിധങ്ങളായ മത്സരങ്ങളാണ് അവസാന റൗണ്ടിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.മത്സരങ്ങൾ 2021 മാർച്ചിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളുടെ കലാശക്കൊട്ട്  അരങ്ങേറുമ്പോൾ പ്രവാസിമലയാളികളുടെ സംഘടനാ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം  ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്. യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയിൽ മയൂഖം മറ്റു മത്സരങ്ങളിൽ നിന്ന് വിഭിന്നമാണ്‌. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഇത് ഊർജ്ജവും ആവേശവും പകർന്നു. സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിൽ,   സാമൂഹ്യ പുരോഗതിയിൽ   അനിവാര്യമായ  മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള വേഷ വിധാന മത്സരങ്ങളിൽ നിന്ന് മയൂഖം വേറിട്ടു നില്കുന്നു.

സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ജീവ കാരുണ്യ പ്രവർത്തികളിലൂടെ മാനവികതയുടെ അടയാളമായ   ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയയാണ്. ഒരു വർഷക്കാലം മയൂഖത്തിന്റെ വിജയത്തിനായി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഫോമാ വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവരാണ്.  നിശ്ചയ ദാർഢ്യവും, കർമ്മ നിരതയും, കൂട്ടായ പ്രവർത്തനവും ആണ് മയൂഖത്തിന്റെ വിജയം. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ് രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏയും ഫോമാ വനിതാ വേദിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ്   അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ,വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

ഫോമയുടെ ജനറൽബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു share
ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി )

റ്റാമ്പാ : ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ  വൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ  ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.  ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.  

അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു. 
നീട്ടി വെക്കുന്നതിനാൽ  നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണ്  ജനറൽ ബോഡി മീറ്റിംഗ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ഫോമയുടെ ക്രിസ്തുമസ് ആശംസകൾ share
ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി  നക്ഷത്ര വിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളും, സ്നേഹവും, കരുതലും ഓർത്തു വെക്കാനും, അവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ. 

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നും, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക്  സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം കാണുവാനും, അത് ലോകത്തിലെ സകല ചരാചരങ്ങൽക്കും പകർന്നു നൽകുവാനും നമുക്ക് കഴിയട്ടെ. ലോകം എല്ലാ ജീവജാലങ്ങൾക്കുമുള്ള ഇടമായി മാറാൻ കഴിയട്ടെ. 

എല്ലാവർക്കും ഫോമയുടെ ക്രിസ്തുമസ് ആശംസകൾ

Yet another Christmas is upon us, Christmas Carols and scent of festive foods' in the air. Celebrating Christmas is also a celebration of brotherhood, love, and togetherness. As the whole world bowed before this pandemic with many of our friends and family leaving us for their heavenly abodes, let us remember and cherish their memories with acts of love and kindness. 
Let's do our part as responsible citizens to mitigate the spread of COVID-19, as the pandemic continues to disrupt our lives.

May this Christmas spread new rays of light into our lives and enable us to reciprocate the memorable love and enrich more lives with our lives. FOMAA wishes you a wholesome Christmas, full of love and joy with your loved ones.

ഫോമാ സാംസ്കാരിക സമിതി ഷോട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. share
സലിം അയിഷ (ഫോമാ പി.ആർ.ഓ )

കുട്ടികളുടെയും, യുവജനങ്ങളുടെയും  സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിനും  സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫോമാ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ  ഷോർട്ട് ഫിലിം ,നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഫോമായുടെ ഓരോ മേഖലകൾക്ക് കീഴിലുമുള്ള അംഗ സംഘടനകളിലെ  യുവജങ്ങളെയും കുട്ടികളെയും കണ്ടെത്തി സംഘടനകളുടെ  നേതൃത്വത്തിൽ ആയിരിക്കണം  മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. കുട്ടികൾക്ക്, ഒറ്റക്കോ, കൂട്ടുകാരുമായി ചേർന്നോ, കുടുംബാംഗങ്ങളുമായി ചേർന്നോ  മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

 മത്സരങ്ങൾ ഓരോ വിഭാഗത്തിലും പ്രത്യേക ഇനങ്ങളായി വേർതിരിച്ചാണ് നടക്കുക.

മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രശസ്തിപത്രവും, ട്രോഫിയും, ക്യാഷ് അവാർഡും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോമായുടെ 2022 സെപ്തംബറിൽ കാൻകൂണിൽ വെച്ച് നടക്കുന്ന രാജ്യാന്തര  കൺവെൻഷനിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.മത്സര വിജയികൾക്ക് കൺവെൻഷനിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കും. 

നന്മയും, സ്നേഹവും, സാമൂഹ്യ പ്രതിബദ്ധതയും,കുടുബ സൗഹൃദങ്ങളും പച്ഛാത്തലമായുള്ള വിഷയങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. കലാപരിപാടികൾ മലയാളത്തിലോ, ഇംഗ്ലീഷിലോ ആയിരിക്കണം അവതരിപ്പിക്കേണ്ടത്. 

എല്ലാ അംഗസംഘടനകളും സുഹൃത്തുക്കളും, ഫോമാ- കുടുംബാംഗങ്ങളും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.ഫോമ നാടക മത്സരങ്ങളുടെ   ചുമതലകൾ നിർവഹിക്കുന്നതിന്  ശ്രീ സണ്ണി കല്ലൂപ്പാറയും, 
ഫോർട്ട് ഫിലിം മത്സരങ്ങളുടെ ചുമതലക്കാരായി  ശ്രീ പൗലോസ് കുയിലാടൻ, ഡോക്ടർ ജിൽസി, അച്ചൻ കുഞ്ഞു മാത്യു എന്നവരെയും,ടിക് ടോക് മത്സരങ്ങളുടെ  മേൽനോട്ടത്തിനായി  ശ്രീ : ജോൺസൺ കണ്ണൂക്കാടൻ,അനു സക്കറിയ, ബിനൂബ് ശ്രീധരൻ  എന്നിവരെയും തെരെഞ്ഞെടുത്തു.

 മത്സരങ്ങളുടെ കൂടുതൽ വിവരങ്ങളും നിബന്ധനകൾക്കുമായി ചുമതലക്കാരെ ബന്ധപ്പെടേണ്ടതാണ്. അവരുടെ കോൺടാക്ട് വിവരങ്ങൾ ഫോമയുടെ വെബ്‌സൈറ്റിൽ fomaa.org ൽ ലഭ്യമാണ്.
 .
ഫോമാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും, യുവജനങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഉപകാരപ്പെടുമെന്നും മത്സരങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും  ഫോമാ കൾച്ചർ കമ്മിറ്റി ചെയർമാൻ  പൗലോസ് കുയിലാടൻ,  നാഷണൽ കോർഡിനേറ്റർ സണ്ണി കല്ലൂപ്പാറ, വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ  , സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു , ജോയിൻ സെക്രട്ടറി ഡോ :ജിൻസി,അനു സ്കറിയ, ബിനൂപ് ശ്രീധരൻ , ജോൺസൺ കണ്ണൂക്കാടൻ, ഷൈജൻ കണിയോടിക്കൽ  , ഹരികുമാർ രാജൻ, നിതിൻ പിള്ള എന്നിവർ അഭ്യർത്ഥിച്ചു.

ഫോമായുടെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ അഭ്യർത്ഥിച്ചു.

ഫോമാ കാപിറ്റൽ റീജിയൻ മയൂഖം മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി share

ഫോമാ
 കാപ്പിറ്റൽ റീജിയൻ മയൂഖത്തിന്റെ ആവേശകരമായ മത്സരത്തിൽ ധന്യ കൃഷ്ണകുമാർ  കിരീടം ചൂടി.
ഫസ്റ്റ് റണ്ണർ അപ്പായി  അനുമോൾ എബ്രഹാമുംസെക്കൻഡ് റണ്ണർ അപ്പായി  അമാൻഡ എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു.തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ എൺപതുകളിലെ നിറസാന്നിദ്ധ്യമായിരുന്ന സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത വിജയികളെ കിരീടമണിയിച്ചു.
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്കാപിറ്റൽ റീജിയൻ ആർ.വി.പി തോമസ് ജോസ് ദേശീയ സമിതി അംഗങ്ങളായ മധുസൂധനൻ നമ്പ്യാർഅനിൽ നായർഅംഗസംഘടനാ ഭാരവാഹികൾപ്രവർത്തകർ തുടങ്ങി നൂറുകണിക്കിന് പേര് ചടങ്ങിൽ പങ്കെടുത്തു.വിമൻസ് ഫോറത്തിന്‍റെ ഊർജസ്വലരായ ചുമതലക്കാരും പ്രവർത്തകരുമായ സൈജ ചിറയത്ത്മറീന ഐസക്ബീന  ടോമിഷീബ തട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കാപ്പിറ്റൽ മേഖലയിലെ അംഗ സംഘടന പ്രവർത്തകരുടെ കുടുബ സംഗമവും ഇതോടൊന്നിച്ചു നടന്നു.ആദ്യന്തം പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ അംഗസംഘടന പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുംപരിപാടികളുടെ കോർഡിനേറ്റർ ആയ ആർ.വി.പി. തോമസ് ജോസ്  നന്ദി രേഖപ്പെടുത്തി.