SEPTEMBER 2 TO 5, 2022
FOMAA FAMILY GLOBAL CONVENTION
At MOON PALACE Resort, Cancun
FOMAA'S SPONSORS
PLATINUM-SPONSORS, GOLD-SPONSORS, SILVER-SPONSORS, BRONZE-SPONSORS
100's of activities within 12 months
more than half a million worth of charity work within 12 months
12 Regions , 25 plus sub committee's, 1000's of committee members. Worl's largest Pravasi Malayali Organization -- FOMAA
FOMAA
Federation of Malayalee Associations of Americas
FOMAA is the largest secular Malayalee organization in North America and has a prestigious name among Malayalee's all over the world.

FOMAA Global Convention
7TH FOMAA BIENNIAL GLOBAL FAMILY CONVENTION
SEP 02, 2022 - SEP 05, 2022
FOMAA MISSION

FOMAA's mission is to actively serve
the Malayalee Community in the Americas

Our mission is to actively serve the Malayalee Community in the Americas, strengthen member organizations and their activities, and connect people to enrich lives. We utilize a long-term educational and cultural impact model focused on paying the knowledge forward across future generations.

Founded in 2008, FOMAA has become a vibrant community organization that serves all Keralites by encouraging networking, participating in both the traditional and mainstream parts of the Kerala Culture along with Mainstream American life.
FOMAA’s main objective is to organize and coordinate Social, Cultural, Charitable and Educational activities on National and International levels. FOMAA has conducted three International Conventions and three Kerala Conventions in the past. In addition, FOMAA was instrumental in conducting Bridging of the Mind program in 2011, many medical camps in 2007, 2008, 2009, 2010 and 2011 in conjunction with the assistance of numerous individuals and businesses.


  • To enrich and protect the traditional cultural values of the people of Kerala (India) origin, enable them to integrate with cross-cultural norms and to encourage them to contribute to the well-being of the millennial society.
  • To evolve FOMAA to be a culturally inclusive and exclusive organization throughout the world.
  • To always Connect, Unite, and Progress our Keralite Community to new heights.
We strongly encourage you to become members of your local organization and serve the community. 
Please join FOMAA, the vibrant Malayalee Organization in North America and extend your community service internationally.
HELPING HANDS

FOMAA Helping Hands

FOMAA Helping Hands is the branch of the Federation of Malayalee Associations of Americas (FOMAA). One of FOMAA’s main focus is to inspire the members to actively involve in the social, cultural, educational and charitable opportunities. Presently FOMAA has 73 member organizations affiliated with us. FOMAA ​ Helping Hands envisions to bring together individuals who are committed to making a difference by empowering others to create a positive social change in the Malayalee community by helping others.
Mayookham

FOMAA Global Family Convention Promo

ഫോമാ കൺവൻഷനൊപ്പം പ്രത്യേക ടൂർ പാക്കേജുകളും share

ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ കാൻകൂണിലെ അതിപ്രശസ്തമായ മൂൺ പാലസ് റിസോർട്ടിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടനയുടെ കൺവൻഷൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്ത് സംഘടിപ്പിക്കുന്നത്. 

ജനസേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ നോർത്ത് അമേരിക്കൻ മലയാളികളെ ചേർത്തുനിർത്തുന്നതിൽ അഭിമാനിക്കുന്ന ഫോമായുടെ ഈ കൺവൻഷൻ ഏവർക്കും പരസ്പരം വിശേഷങ്ങളും സ്നേഹവും പങ്കിടാനുള്ള അവസരവും ഒരുക്കുന്നു.
ഫോമാ ഗ്ലോബൽ കൺവൻഷൻ 2022 ന് മാത്രമായി ടൂർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

  1.   65 ഡോളറിന്  അയ്‌ലാ മ്യുജേറസിലേക്ക് വൺ ഡേ ട്രിപ്പ് 
    കരീബിയൻ കടലിലെ ഈ മെക്സിക്കൻ ദ്വീപിലേക്ക് കാൻകൂണിൽ നിന്ന് 13 കിലോമീറ്റർ ദൂരം മാത്രമേയുള്ളു.
    2. 75 ഡോളറിന് കുട്ടികൾക്ക് വെന്റുക പാർക്കിലേക്ക് വൺ ഡേ ട്രിപ്പ് 
    ഇതൊരു ഫാമിലി അമ്യൂസ്മെന്റ് പാർക്കാണ്. രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും പാക്കേജിൽ ഉൾപ്പെടുന്നു. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ തന്നെയാണ് പ്രധാന ആകർഷണം. ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    3. 65 ഡോളറിന് കരിബിയൻ തീരത്തെ ട്യുലൂം എന്ന നഗരത്തിലേക്ക് വൺ ഡേ ട്രിപ്പ് 
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ ചരിത്ര കുതുകികൾക്ക് ഈ യാത്ര ഉപകരിക്കും.
    4. 115 ഡോളറിന് ഷെൽ-ഹാ അക്വാട്ടിക് തീം പാർക്കിൽ ഒരു ദിവസം ചിലവിടാം.
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു. 
    5.88 ഡോളറിന് ലേയ്ക്ക് ബക്കലെർ ആസ്വദിക്കാം 
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും വൺ ഡേ ട്രിപ്പ് പാക്കേജിൽ ഉൾപ്പെടുന്നു. ഏഴുനിറങ്ങളിൽ തിളങ്ങുന്ന തടാകമാണ് പ്രധാന ആകർഷണം.
    6. 65 ഡോളറിന് ചിച്ചൻ ഇറ്റ്സ ചുറ്റിക്കാണാം 
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ താല്പര്യമുള്ളവർക്ക്  ഈ വൺ ഡി ട്രിപ്പ് അവിസ്മരണീയ അനുഭവമായിരിക്കും.
    7. 5 ദിവസം കൊണ്ട് 5 വിനോദയാത്രകൾക്ക് 385 ഡോളർ മാത്രം 
    കാൻകൂൺ മുഴുവൻ ചുറ്റിക്കാണാനുള്ള അസുലഭ അവസരമാണ് ഈ പാക്കേജിലൂടെ ലഭിക്കുക.
     
  2. വിശദാംശങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:
കാൻകുനിലേക്കു പോകും മുൻപ് ശ്രദ്ധിക്കുവാൻ ഒരു ചെക്ക് ലിസ്റ്റ് share

കാന്‍കൂനിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യമുണ്ട്. താഴെപ്പറയുന്ന ചെക്ക് ലിസ്റ്റ് കാണുക. കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ പിന്നാലെ അറിയിക്കും.

പാസ്‌പോര്‍ട്ട്: ആറുമാസം കാലാവധിയുള്ള യു.എസ്/കാനഡ പാസ്‌പോര്‍ട്ട് ആണെങ്കില്‍ വിസയൊന്നും വേണ്ട. ഗ്രീന്‍ കാര്‍ഡ് മാത്രമേയുള്ളുവെങ്കില്‍ ഗ്രീന്‍ കാര്‍ഡും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കരുതണം. അപ്പോഴും വിസ ആവശ്യമില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആണെങ്കില്‍ പാസ്‌പോര്‍ട്ടും സാധുവായ വിസ അടിച്ചിരിക്കുന്നത്  പഴയ പാസ്‌പോര്‍ട്ടിൽ  ആണെങ്കില്‍ അതും കരുതണം.

ഫ്‌ളൈറ്റില്‍ വച്ച്  മെക്‌സിക്കോയുടെ എമിഗ്രേഷന്‍ ഫോം തരും. അത് പൂരിപ്പിച്ച്  ഇമ്മിഗ്രെഷനിൽ നല്‍കണം. ഒരു പേന കയ്യില്‍ കരുതുക. ഫ്‌ളൈറ്റില്‍ വച്ചുതന്നെ അത് പൂരിപ്പിക്കാം.

ഇമിഗ്രേഷനില്‍  നിന്ന്  ഈ ഫോമിന്റെ ഒരു ഭാഗം സ്റ്റാമ്പടിച്ച് തരും. അത് സൂക്ഷിച്ചുവയ്ക്കുക. തിരിച്ചുപോകുമ്പോള്‍ കൊടുക്കണം. നഷ്ടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്ത് അതു കിട്ടാന്‍ ഒന്നു രണ്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.

യാത്രയ്ക്ക് രണ്ടുനാള്‍ മുമ്പ് ഫോമയുടെ ഇമെയില്‍ വരും. അതുപ്രകാരം കാന്‍കൂനിലെ റിസര്‍വേഷന്‍ കാര്യങ്ങള്‍  അറിയാം. റിസര്‍വേഷന്‍ നമ്പരും മൂണ്‍ പാലസ് റിസോര്‍ട്ട് ലിങ്കും വരും.

ഫോമയുടെ വെബ്‌സൈറ്റില്‍ പോയി ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കാം. അങ്ങനെ ചെയ്താല്‍ ആരേയും വിളിക്കാതെ തന്നെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം എയര്‍പോര്‍ട്ടില്‍ ലഭ്യമാകും.

എയര്‍പോര്‍ട്ടില്‍ ഫോമ ബാനര്‍ ഉണ്ടാകും. റിസോര്‍ട്ടിലേക്ക് പത്തുമിനിറ്റ് ദൂരമേയുള്ളൂ. രാവിലെ 7 മുതല്‍ രാത്രി 10 വരെ സെപ്റ്റംബര്‍ 1,2 തീയതികളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉണ്ടാകും. നേരത്തെ അറിയിച്ചാല്‍ മറ്റു ദിവസങ്ങളിലും വരാനും പോകാനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

മൂണ്‍ പാലസ് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പോയി പാസ്‌പോര്‍ട്ടിന്റെ കോപ്പി അപ്‌ലോഡ് ചെയ്യാം. ഫോണില്‍ ഫോട്ടോ എടുത്താല്‍ മതി. അങ്ങനെ ചെയ്താല്‍ അവിടെ ചെല്ലുമ്പോള്‍ പാസ്‌പോര്‍ട്ട് കാണിക്കാനും മറ്റും സമയം കണ്ടയേണ്ടതില്ല.

അതുപോലെ എയര്‍പോര്‍ട്ടില്‍ നിന്നുകിട്ടിയ എമിഗ്രേഷന്‍ ഫോമിന്റെ ഭാഗവും ഫോട്ടോ എടുത്ത് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സമയനഷ്ടം ഒഴിവാക്കും.

പണ്ടൊക്കെ പാസ്‌പോര്‍ട്ട് ഹോട്ടലില്‍ ചോദിക്കില്ല എന്നു ചിലര്‍ പറയാറുണ്ട്. ഇപ്പോള്‍ വിദേശിക്ക് മെക്‌സിക്കോയില്‍ ടാക്‌സ് ഇല്ല. ഈ ഇളവ് ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് കോപ്പി കൊടുക്കണം. അല്ലെങ്കില്‍ 20 ശതമാനം വരെയൊക്കെ ടാക്‌സ് വന്നുവെന്നിരിക്കും.

ഹോട്ടലില്‍ കയറിക്കഴിഞ്ഞാല്‍ ഒന്നിനും ഒരു ചെലവുമില്ല. രാത്രി മൂന്നു മണിക്ക് ഭക്ഷണം വേണമെങ്കിലും അത് റൂമില്‍ എത്തിച്ചുനല്‍കും. റൂം സർവീസ് 24  മണിക്കൂറുമുണ്ട്.

ധാരാളം പൂളും കടലുമൊക്കെ ഉള്ളതിനാല്‍ വെള്ളത്തിലിറങ്ങാൻ  സ്വിമ്മിംഗ് ഡ്രസ് എടുത്താല്‍ അഭികാമ്യം. അതുപോലെ തിരുവാതിരയ്ക്ക് സ്ത്രീകള്‍ പച്ചയോ ചുവപ്പോ ബ്ലൗസ് ധരിക്കുക.

റിസര്‍വേഷന്‍ ഇല്ലാതെ ഹോട്ടലില്‍ കയറാനോ ഇറങ്ങാനോ പറ്റില്ല. റിസര്‍വ് ചെയ്ത ദിവസങ്ങളിലല്ലാതെ നേരത്തെ വരാനോ ഒരുദിവസം കൂടി വൈകി നില്‍ക്കാനോ പറ്റില്ല. ആരുടെയെങ്കിലും റൂമില്‍ അഡ്‌ജെസ്റ്റ് ചെയ്യാമെന്നു കരുതിയാല്‍ അതും നടക്കില്ല.

ലോബിയില്‍ കയ്യിലെ ബാന്‍ഡ് കൊടുത്ത് ചെക്ക് ഔട്ട് പാസ് വാങ്ങണം. അത് കാണിച്ചാലേ ഇറങ്ങിപ്പോരാന്‍ പറ്റൂ.

ടി- മൊബൈൽ ഫോൺ  അവിടെ പ്രത്യേക  ചാര്‍ജ് ഇല്ലാതെ തന്നെ ഉപയോഗിക്കാം. റിസോർട്ടിൽ മികച്ച വൈ-ഫൈ സര്‍വീസുമുണ്ട്. എ.ടി. ആന്‍ഡ് ടി / വെറൈസണ്‍  ഫോണുള്ളവർക്ക്  ദിവസം പത്തു ഡോളർ കൊടുക്കുന്ന ഡേ പാസ്   എടുക്കണമെന്നാണ് കരുതുന്നത്. അതത് ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട്  ഇക്കാര്യം വ്യക്തമാക്കുക.

നാലു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സൗകര്യവും പ്ലേ ഏരിയയും ഉണ്ട്. രാവിലെ 8 മുതല്‍ രാത്രി 10 വരെ ഒന്നും പേടിക്കാതെ കുട്ടികളെ അവിടെ ആക്കാം.

(കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ)

ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു. share
( ഫോമാ ന്യൂസ് ടീം)
സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കുന്നതായിരിക്കും.

മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലൻറ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണ് വിധി നിർണയം നടത്തുന്നത്. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുമതിയുള്ളത്. ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 15-ന് മുമ്പ് പേര് നൽകേണ്ടതാണ്.

" മയൂഖം 2021" എന്ന വർച്ച്വൽ ഫാഷൻ കോമ്പറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്റെയും മത്സരാർത്ഥികളുടെയും അഭിനന്ദനങ്ങൾ നേടിയ ഫോമാ വിമൻസ് ഫോറമാണ് കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന ഈ ബ്യൂട്ടി പാജന്റ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാൾ ഒരു പടികൂടെ ഭംഗിയായി നടത്തുവാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമൻസ് ഫോറം.
 കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്ന്  പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:
ജാസ്മിൻ പരോൾ: 408-438-5845
ജൂബി വള്ളിക്കളം: 312-685-5829
ഷൈനി അബൂബക്കർ:  551-221-1746
ലാലി കളപ്പുരക്കൽ: 516-232-4819
ഹോമയുടെ സ്വന്തം വിവാഹം - ജോസഫ് ഔസോ, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്. share
2012 ഓഗസ്റ്റ് ഒന്നാം തീയതി ഫോമയുടെ കൺവെൻഷൻ്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും കാനഡയിലേക്ക് പുറപ്പെട്ട കാർണിവൽ ഗ്ലോറി കപ്പലിൽ വെച്ച് വാഹിതരായ ജോസഫ് ഔസോ സുജ ഔസോ ദമ്പതികൾ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. അവരുടെ വിവാഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് അന്നത്തെ പ്രസിഡൻറ് ആയിരുന്ന ജോൺ ബേബി ഊരാളിലും ജനറൽ സെക്രട്ടറി ബിനോയ് തോമസും ട്രഷറർ ആയിരുന്ന ഷാജി എഡ്വാർഡും ആയിരുന്നു. ഫോമയുടെ മുതിർന്ന നേതാക്കളായ ശശിധരൻ നായർ ജോൺ ടൈറ്റസ്, രാജു വര്ഗീസ് , ജോർജ് മാത്യു , ജോൺ സി വര്ഗീസ് , സജി എബ്രഹാം, ഡോക്ടർ ജേക്കബ് തോമസ്  എന്നിവരെ കൂടാതെ പന്ത്രണ്ടോളം സിനിമാതാരങ്ങളും ഇവരുടെ വിവാഹ കർമ്മത്തിന് സാക്ഷികളായിരുന്നു. ഫോമയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആയ അനിയൻ ജോർജ് ആയിരുന്നു ജോസഫ് ഔസോയുടെ ബെസ്റ്റ് മാൻ.

ഹോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജോസഫ് ഔസോ ആദ്യ നാഷണൽ കമ്മിറ്റി അംഗവും 2010-2012 കാലയളവിൽ ട്രഷററും കൂടിയായിരുന്നു. ബൈലോ കമ്മിറ്റി ചെയർമാൻ ,അഡ്വൈസറി കമ്മിറ്റി  വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ട്ടിച്ചിരുന്ന ജോസഫ് ഔസോ രാജു ചാമതിലിൻ്റെ കാലയളവിൽ ഫോമയുടെ ഹൗസിംഗ് പ്രോജക്ട് നാഷണൽ കോർഡിനേറ്ററായി  ആയി പ്രവർത്തിക്കുകയും വൈപ്പിൻ, കടപ്ര, മലപ്പുറം എന്നി സ്ഥലങ്ങളിൽ നാല്പതോളം കുടുംബങ്ങൾ വീട് വെച്ച് നൽകുന്ന പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ , ബിജു തോണിക്കടവിൽ എന്നിവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും  ചെയ്തിട്ടുണ്ട്. കേരളത്തിലും യുഎസിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്ന അദ്ദേഹം ആർ.സി.സി ചിൽഡ്രൻസ് ഓൺകോളജി വാർഡിനായി 10,000 ഡോളർ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആദ്ദേഹം ഫോമാ വെസ്റ്റേൺ റീജിയൻ്റെ നാഷണൽ കമ്മിറ്റി അംഗവും, സൂസൻ ഡാനിയൽ ക്യാൻസർ റിലീഫ് ഫണ്ടിന്റെ ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുന്നു.


അമേരിക്കൻ മലയാളികളുടെ കൺവെൻഷനുകളിൽ വെച്ച് ഇന്ന് വരെ നടന്നിട്ടുള്ള ഒരേയൊരു വിവാഹമാണ് ഔസോ -സുജ ദമ്പതികളുടേത് , അതിനാൽ തന്നെയാണ് ഇതൊരു ഫോമാ വിവാഹമാകുന്നതും. ഔസോച്ചായനെ സംബന്ധിച്ചിടത്തോളം ഫോമായിലുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം, ഫോമയെ അത്രത്തോളം സ്നേഹിക്കുന്ന ഔസോച്ചൻ ഫോമയുടെ അടുത്ത കാൻകൂൺ കൺവെൻഷന് വേണ്ടി പോകുവാനായി കാത്തിരിക്കുകയാണ് തന്റെ കുടുബാംഗങ്ങളെ നാലു വർഷത്തിന് ശേഷം വീണ്ടും ഒരുമിച്ചു കാണുവാൻ. അദ്ദേഹത്തിന് ഫോമാ കൺവെൻഷനുകൾ കുടുംബസംഗമം പോലെയാണ് .
ഔസോ - സുജ ദമ്പതികൾക്ക്‌ പത്താം വിവാഹ മംഗളാശംസകൾ  
ഫോമ നഴ്സസ് ഫോറം വിർച്വലായി സംഘടിപ്പിക്കുന്ന സെമിനാർ ഓഗസ്റ്റ് 27ന് share
( ഫോമാ ഒഫീഷ്യൽ ന്യൂസ്)

ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന “ഗ്യാസ്ട്രോ ഇൻ്റീസ്റിനൽ ഹെൽത്ത് ആൻഡ് സ്ട്രെസ്സ് മാനേജ്മെൻ്റ് “ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നതാണ്.

സൂമിൽ കൂടി പറ്റുന്നത്ര ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുവാൻ ശ്രമിക്കുന്ന ഈ സെമിനാർ നമ്മുടെ ദൈനംദിന ഭക്ഷണക്രമീകരണങ്ങൾ ജീവിതശൈലി ആമാശയ ആരോഗ്യം എന്നീ വിഷയങ്ങളെ പറ്റിയും, ജീവിതസമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള വിഷയത്തെപ്പറ്റിയുമായിരിക്കും ചർച്ച ചെയ്യുക.
സിമി ജെസ്റ്റോ ജോസഫ്, ബിനോയ് ജോർജ് എന്നിവരാണ് അതിഥി പ്രഭാഷകർ.

അവതാരികയും നർത്തകിയും കൂടിയായ സിമി ജെസ്റ്റോ ജോസഫ് നിലവിൽ പി.എച്ച് ഡി ചെയ്യുകയും നോർത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ നേഴ്സ് ആയി  പ്രവർത്തിക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ബിനോയ് ജോർജ്  നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലേ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ആദ്ദേഹം മികച്ചൊരു മാരാരും കൂടിയാണ്.

ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ഫോറം ചെയർ ഡോ മിനി മാത്യൂസ് , വൈസ് ചെയർ റോസ്മേരി കോലംചേരി , സെക്രട്ടറി എലിസബത് സുനിൽ സാം , ജോ സെക്രട്ടറി ഷൈല റോഷിൻ നാഷണൽ കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ സ്വാഗതം ചെയ്യുന്നു .

തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതിൽ ആവശ്യമുള്ള പാഠങ്ങൾ നൽകുന്ന ഈ സെമിനാർ ഒരു മുതൽക്കൂട്ടായിരിക്കും എന്നും നേഴ്സസ് ഫോറത്തിന്റെ ഈ ഒരു സെമിനാർ വിജയകരമായിരിക്കും എന്നും  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ    എന്നിവർ അറിയിച്ചു.
വെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം. share
(ഫോമാ ന്യൂസ് ടീം )
ഫോമയുടെ വെസ്റ്റേൺ റീജിയണിൽ നിന്നും കാൻകൂനിൽ  നടക്കുന്ന കൺവെൻഷനിലേക്ക് ഫാമിലി രജിസ്ട്രേഷനുകൾ വളരെയധികം മുന്നേറുകയാണ്. ഇതുവരെയുള്ള ഫോമാ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഏകദേശം ഏഴുപത്തോളം  കുടുംബങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സാധാരണയായി വളരെ കുറഞ്ഞ രജിസ്ട്രേഷനാണ് വെസ്റ്റേൺ റീജിയണിന് പുറത്തുവച്ച് കൺവെൻഷൻ നടക്കുമ്പോൾ ലഭിക്കാറുള്ളത് കാലിഫോർണിയയിൽ നിന്നും ലഭിക്കാറുള്ളത്.
കൺവെൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ), വെസ്റ്റേൺ റീജിയണിലെ സിയാറ്റലിൽ നിന്നാണുള്ളത്. അർ.വി.പി ജോസ് വടകര, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം  വിമൻസ് ഫോറം ട്രഷററായ  ജാസ്മിൻ പരോളും വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്.

റെനി പൗലോസ്, സിജിൽ പാലക്കലോടി എന്നിവരാണ് ഫോമയുടെ വെസ്റ്റേൺ റീജിയൺ കവെൻഷൻ കോചെയർ, കോർഡിനേറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൺവൻഷൻ രജിസ്ട്രേഷന്റെ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായ രജിസ്ട്രേഷൻ കമ്മിറ്റി കോ ചെയർ  സജൻ മൂലപ്ലാക്ക വെസ്റ്റേൺ റീജിയണൽ നിന്നുളളതാണ്.

വെസ്റ്റേൺ റീജിയണിൽ നിന്നും വളരെ നല്ല പ്രതികരണമാണ് എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നുവരെയുള്ള ഏതൊരു  സംഘടനയുടെയും നാഷണൽ കൺവെൻഷനെക്കാൾ  റീജിയന്റെ  പ്രാധിനിധ്യം ഈ  കൺവെൻഷനിൽ കാണാൻ സാധിക്കും എന്നുള്ളത് ഉറപ്പാണെന്ന് ഫോമാ  പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു.

Featured News

ഫോമാ കൺവൻഷനൊപ്പം പ്രത്യേക ടൂർ പാക്കേജുകളും share

ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ കാൻകൂണിലെ അതിപ്രശസ്തമായ മൂൺ പാലസ് റിസോർട്ടിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മലയാളി സംഘടനയുടെ കൺവൻഷൻ അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്ത് സംഘടിപ്പിക്കുന്നത്. 

ജനസേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ നോർത്ത് അമേരിക്കൻ മലയാളികളെ ചേർത്തുനിർത്തുന്നതിൽ അഭിമാനിക്കുന്ന ഫോമായുടെ ഈ കൺവൻഷൻ ഏവർക്കും പരസ്പരം വിശേഷങ്ങളും സ്നേഹവും പങ്കിടാനുള്ള അവസരവും ഒരുക്കുന്നു.
ഫോമാ ഗ്ലോബൽ കൺവൻഷൻ 2022 ന് മാത്രമായി ടൂർ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

  1.   65 ഡോളറിന്  അയ്‌ലാ മ്യുജേറസിലേക്ക് വൺ ഡേ ട്രിപ്പ് 
    കരീബിയൻ കടലിലെ ഈ മെക്സിക്കൻ ദ്വീപിലേക്ക് കാൻകൂണിൽ നിന്ന് 13 കിലോമീറ്റർ ദൂരം മാത്രമേയുള്ളു.
    2. 75 ഡോളറിന് കുട്ടികൾക്ക് വെന്റുക പാർക്കിലേക്ക് വൺ ഡേ ട്രിപ്പ് 
    ഇതൊരു ഫാമിലി അമ്യൂസ്മെന്റ് പാർക്കാണ്. രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും പാക്കേജിൽ ഉൾപ്പെടുന്നു. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ തന്നെയാണ് പ്രധാന ആകർഷണം. ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    3. 65 ഡോളറിന് കരിബിയൻ തീരത്തെ ട്യുലൂം എന്ന നഗരത്തിലേക്ക് വൺ ഡേ ട്രിപ്പ് 
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ ചരിത്ര കുതുകികൾക്ക് ഈ യാത്ര ഉപകരിക്കും.
    4. 115 ഡോളറിന് ഷെൽ-ഹാ അക്വാട്ടിക് തീം പാർക്കിൽ ഒരു ദിവസം ചിലവിടാം.
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടുന്നു. 
    5.88 ഡോളറിന് ലേയ്ക്ക് ബക്കലെർ ആസ്വദിക്കാം 
    രാവിലെ 8 മണിക്ക് പിക്ക് ചെയ്ത് തിരികെ റിസോർട്ടിൽ രാത്രി 8 മണിയോടെ എത്തിക്കുന്നതടക്കം എല്ലാ ഉത്തരവാദിത്തങ്ങളും ഉച്ചഭക്ഷണവും വൺ ഡേ ട്രിപ്പ് പാക്കേജിൽ ഉൾപ്പെടുന്നു. ഏഴുനിറങ്ങളിൽ തിളങ്ങുന്ന തടാകമാണ് പ്രധാന ആകർഷണം.
    6. 65 ഡോളറിന് ചിച്ചൻ ഇറ്റ്സ ചുറ്റിക്കാണാം 
    മായന്മാരുടെ ശേഷിപ്പുകൾ അറിയാൻ താല്പര്യമുള്ളവർക്ക്  ഈ വൺ ഡി ട്രിപ്പ് അവിസ്മരണീയ അനുഭവമായിരിക്കും.
    7. 5 ദിവസം കൊണ്ട് 5 വിനോദയാത്രകൾക്ക് 385 ഡോളർ മാത്രം 
    കാൻകൂൺ മുഴുവൻ ചുറ്റിക്കാണാനുള്ള അസുലഭ അവസരമാണ് ഈ പാക്കേജിലൂടെ ലഭിക്കുക.
     
  2. വിശദാംശങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:
കാൻകുനിലേക്കു പോകും മുൻപ് ശ്രദ്ധിക്കുവാൻ ഒരു ചെക്ക് ലിസ്റ്റ് share

കാന്‍കൂനിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യമുണ്ട്. താഴെപ്പറയുന്ന ചെക്ക് ലിസ്റ്റ് കാണുക. കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ പിന്നാലെ അറിയിക്കും.

പാസ്‌പോര്‍ട്ട്: ആറുമാസം കാലാവധിയുള്ള യു.എസ്/കാനഡ പാസ്‌പോര്‍ട്ട് ആണെങ്കില്‍ വിസയൊന്നും വേണ്ട. ഗ്രീന്‍ കാര്‍ഡ് മാത്രമേയുള്ളുവെങ്കില്‍ ഗ്രീന്‍ കാര്‍ഡും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും കരുതണം. അപ്പോഴും വിസ ആവശ്യമില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആണെങ്കില്‍ പാസ്‌പോര്‍ട്ടും സാധുവായ വിസ അടിച്ചിരിക്കുന്നത്  പഴയ പാസ്‌പോര്‍ട്ടിൽ  ആണെങ്കില്‍ അതും കരുതണം.

ഫ്‌ളൈറ്റില്‍ വച്ച്  മെക്‌സിക്കോയുടെ എമിഗ്രേഷന്‍ ഫോം തരും. അത് പൂരിപ്പിച്ച്  ഇമ്മിഗ്രെഷനിൽ നല്‍കണം. ഒരു പേന കയ്യില്‍ കരുതുക. ഫ്‌ളൈറ്റില്‍ വച്ചുതന്നെ അത് പൂരിപ്പിക്കാം.

ഇമിഗ്രേഷനില്‍  നിന്ന്  ഈ ഫോമിന്റെ ഒരു ഭാഗം സ്റ്റാമ്പടിച്ച് തരും. അത് സൂക്ഷിച്ചുവയ്ക്കുക. തിരിച്ചുപോകുമ്പോള്‍ കൊടുക്കണം. നഷ്ടപ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്ത് അതു കിട്ടാന്‍ ഒന്നു രണ്ടു മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.

യാത്രയ്ക്ക് രണ്ടുനാള്‍ മുമ്പ് ഫോമയുടെ ഇമെയില്‍ വരും. അതുപ്രകാരം കാന്‍കൂനിലെ റിസര്‍വേഷന്‍ കാര്യങ്ങള്‍  അറിയാം. റിസര്‍വേഷന്‍ നമ്പരും മൂണ്‍ പാലസ് റിസോര്‍ട്ട് ലിങ്കും വരും.

ഫോമയുടെ വെബ്‌സൈറ്റില്‍ പോയി ഫ്‌ളൈറ്റ് വിവരങ്ങള്‍ നല്‍കാം. അങ്ങനെ ചെയ്താല്‍ ആരേയും വിളിക്കാതെ തന്നെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം എയര്‍പോര്‍ട്ടില്‍ ലഭ്യമാകും.

എയര്‍പോര്‍ട്ടില്‍ ഫോമ ബാനര്‍ ഉണ്ടാകും. റിസോര്‍ട്ടിലേക്ക് പത്തുമിനിറ്റ് ദൂരമേയുള്ളൂ. രാവിലെ 7 മുതല്‍ രാത്രി 10 വരെ സെപ്റ്റംബര്‍ 1,2 തീയതികളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉണ്ടാകും. നേരത്തെ അറിയിച്ചാല്‍ മറ്റു ദിവസങ്ങളിലും വരാനും പോകാനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും.

മൂണ്‍ പാലസ് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പോയി പാസ്‌പോര്‍ട്ടിന്റെ കോപ്പി അപ്‌ലോഡ് ചെയ്യാം. ഫോണില്‍ ഫോട്ടോ എടുത്താല്‍ മതി. അങ്ങനെ ചെയ്താല്‍ അവിടെ ചെല്ലുമ്പോള്‍ പാസ്‌പോര്‍ട്ട് കാണിക്കാനും മറ്റും സമയം കണ്ടയേണ്ടതില്ല.

അതുപോലെ എയര്‍പോര്‍ട്ടില്‍ നിന്നുകിട്ടിയ എമിഗ്രേഷന്‍ ഫോമിന്റെ ഭാഗവും ഫോട്ടോ എടുത്ത് റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് സമയനഷ്ടം ഒഴിവാക്കും.

പണ്ടൊക്കെ പാസ്‌പോര്‍ട്ട് ഹോട്ടലില്‍ ചോദിക്കില്ല എന്നു ചിലര്‍ പറയാറുണ്ട്. ഇപ്പോള്‍ വിദേശിക്ക് മെക്‌സിക്കോയില്‍ ടാക്‌സ് ഇല്ല. ഈ ഇളവ് ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് കോപ്പി കൊടുക്കണം. അല്ലെങ്കില്‍ 20 ശതമാനം വരെയൊക്കെ ടാക്‌സ് വന്നുവെന്നിരിക്കും.

ഹോട്ടലില്‍ കയറിക്കഴിഞ്ഞാല്‍ ഒന്നിനും ഒരു ചെലവുമില്ല. രാത്രി മൂന്നു മണിക്ക് ഭക്ഷണം വേണമെങ്കിലും അത് റൂമില്‍ എത്തിച്ചുനല്‍കും. റൂം സർവീസ് 24  മണിക്കൂറുമുണ്ട്.

ധാരാളം പൂളും കടലുമൊക്കെ ഉള്ളതിനാല്‍ വെള്ളത്തിലിറങ്ങാൻ  സ്വിമ്മിംഗ് ഡ്രസ് എടുത്താല്‍ അഭികാമ്യം. അതുപോലെ തിരുവാതിരയ്ക്ക് സ്ത്രീകള്‍ പച്ചയോ ചുവപ്പോ ബ്ലൗസ് ധരിക്കുക.

റിസര്‍വേഷന്‍ ഇല്ലാതെ ഹോട്ടലില്‍ കയറാനോ ഇറങ്ങാനോ പറ്റില്ല. റിസര്‍വ് ചെയ്ത ദിവസങ്ങളിലല്ലാതെ നേരത്തെ വരാനോ ഒരുദിവസം കൂടി വൈകി നില്‍ക്കാനോ പറ്റില്ല. ആരുടെയെങ്കിലും റൂമില്‍ അഡ്‌ജെസ്റ്റ് ചെയ്യാമെന്നു കരുതിയാല്‍ അതും നടക്കില്ല.

ലോബിയില്‍ കയ്യിലെ ബാന്‍ഡ് കൊടുത്ത് ചെക്ക് ഔട്ട് പാസ് വാങ്ങണം. അത് കാണിച്ചാലേ ഇറങ്ങിപ്പോരാന്‍ പറ്റൂ.

ടി- മൊബൈൽ ഫോൺ  അവിടെ പ്രത്യേക  ചാര്‍ജ് ഇല്ലാതെ തന്നെ ഉപയോഗിക്കാം. റിസോർട്ടിൽ മികച്ച വൈ-ഫൈ സര്‍വീസുമുണ്ട്. എ.ടി. ആന്‍ഡ് ടി / വെറൈസണ്‍  ഫോണുള്ളവർക്ക്  ദിവസം പത്തു ഡോളർ കൊടുക്കുന്ന ഡേ പാസ്   എടുക്കണമെന്നാണ് കരുതുന്നത്. അതത് ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട്  ഇക്കാര്യം വ്യക്തമാക്കുക.

നാലു മുതല്‍ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സൗകര്യവും പ്ലേ ഏരിയയും ഉണ്ട്. രാവിലെ 8 മുതല്‍ രാത്രി 10 വരെ ഒന്നും പേടിക്കാതെ കുട്ടികളെ അവിടെ ആക്കാം.

(കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ)

ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു. share
( ഫോമാ ന്യൂസ് ടീം)
സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കുന്നതായിരിക്കും.

മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലൻറ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണ് വിധി നിർണയം നടത്തുന്നത്. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുമതിയുള്ളത്. ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 15-ന് മുമ്പ് പേര് നൽകേണ്ടതാണ്.

" മയൂഖം 2021" എന്ന വർച്ച്വൽ ഫാഷൻ കോമ്പറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്റെയും മത്സരാർത്ഥികളുടെയും അഭിനന്ദനങ്ങൾ നേടിയ ഫോമാ വിമൻസ് ഫോറമാണ് കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന ഈ ബ്യൂട്ടി പാജന്റ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാൾ ഒരു പടികൂടെ ഭംഗിയായി നടത്തുവാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമൻസ് ഫോറം.
 കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്ന്  പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:
ജാസ്മിൻ പരോൾ: 408-438-5845
ജൂബി വള്ളിക്കളം: 312-685-5829
ഷൈനി അബൂബക്കർ:  551-221-1746
ലാലി കളപ്പുരക്കൽ: 516-232-4819
വെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം. share
(ഫോമാ ന്യൂസ് ടീം )
ഫോമയുടെ വെസ്റ്റേൺ റീജിയണിൽ നിന്നും കാൻകൂനിൽ  നടക്കുന്ന കൺവെൻഷനിലേക്ക് ഫാമിലി രജിസ്ട്രേഷനുകൾ വളരെയധികം മുന്നേറുകയാണ്. ഇതുവരെയുള്ള ഫോമാ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഏകദേശം ഏഴുപത്തോളം  കുടുംബങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സാധാരണയായി വളരെ കുറഞ്ഞ രജിസ്ട്രേഷനാണ് വെസ്റ്റേൺ റീജിയണിന് പുറത്തുവച്ച് കൺവെൻഷൻ നടക്കുമ്പോൾ ലഭിക്കാറുള്ളത് കാലിഫോർണിയയിൽ നിന്നും ലഭിക്കാറുള്ളത്.
കൺവെൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ), വെസ്റ്റേൺ റീജിയണിലെ സിയാറ്റലിൽ നിന്നാണുള്ളത്. അർ.വി.പി ജോസ് വടകര, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഔസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം  വിമൻസ് ഫോറം ട്രഷററായ  ജാസ്മിൻ പരോളും വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്.

റെനി പൗലോസ്, സിജിൽ പാലക്കലോടി എന്നിവരാണ് ഫോമയുടെ വെസ്റ്റേൺ റീജിയൺ കവെൻഷൻ കോചെയർ, കോർഡിനേറ്റർ എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൺവൻഷൻ രജിസ്ട്രേഷന്റെ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായ രജിസ്ട്രേഷൻ കമ്മിറ്റി കോ ചെയർ  സജൻ മൂലപ്ലാക്ക വെസ്റ്റേൺ റീജിയണൽ നിന്നുളളതാണ്.

വെസ്റ്റേൺ റീജിയണിൽ നിന്നും വളരെ നല്ല പ്രതികരണമാണ് എല്ലാ അസ്സോസിയേഷനുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നുവരെയുള്ള ഏതൊരു  സംഘടനയുടെയും നാഷണൽ കൺവെൻഷനെക്കാൾ  റീജിയന്റെ  പ്രാധിനിധ്യം ഈ  കൺവെൻഷനിൽ കാണാൻ സാധിക്കും എന്നുള്ളത് ഉറപ്പാണെന്ന് ഫോമാ  പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ  എന്നിവർ അറിയിച്ചു.
ഫോമായുടെ സ്പെഷ്യൽ ജനൽ-ബോഡി യോഗം നാളെ(ജൂലൈ 23) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈനിലൂടെ. share
( ടി ഉണ്ണികൃഷ്ണൻ : ഫോമാ ജനറൽ സെക്രട്ടറി )
ഫോമായുടെ സ്പെഷ്യൽ ജനറൽ - ബോഡി യോഗം നാളെ ജൂലൈ 23 ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കും. ഒരു മണി മുതൽ  വെർച്വൽ യോഗത്തിലേക്ക് പ്രവേശനം തുടങ്ങുന്നതായിരികും. 
പ്രവേശിക്കുന്നവരെ  റീജിയൻ തലത്തിലുള്ള റൂമുകളിൽ ഡെലിഗേറ്റസിനെ പ്രവേശിപ്പിച്ചതിനു ശേഷം  വീഡിയോയിലൂടെ അവരുടെ ഐഡൻ്റിറ്റി ഉറപ്പു വരുത്തിയതിനു ശേഷം മാത്രമെ കോൺഫറൻസ് റൂമിലേക്ക്  മെയിൻ കോൺഫറൻസ് റൂമിൽ പ്രേവേശിപ്പിക്കുകയുള്ളു. രണ്ടുമണിയോടെ യോഗം ആരംഭിക്കും. ഫോമയുടെ ബൈലോ പരിഷ്കരണമാണ് പ്രത്യേക ജനറൽ ബോഡിയിലെ പ്രധാന അജണ്ട. 84 അംഗ സംഘടനകളിൽ നിന്നും ലിസ്റ്റ് വഴി ലഭിച്ചിട്ടുള്ള ഡെലിഗേറ്റുകൾക്കും നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും ഈമെയിൽ വഴി മീറ്റിങ്ങിന്റെ സൂം ലിങ്കും പാസ്സ്‌വേർഡും അയച്ചു കൊടുത്തിട്ടുണ്ട്. ഡെലിഗേറ്റ് ലിസ്റ്റ് നൽകണ്ട അവസാന തീയതി ജൂലൈ 15 ആയിരുന്നതിനാൽ 600 ഓളം ആളുകലുടെ ലിസ്റ്റ് തയ്യാറാക്കാനും മറ്റുമായിട്ട് കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ലഭിച്ചത്. ഡെലിഗേറ്റുകൾ സൂമിൽ പ്രവേശിക്കുമ്പോൾ ആദ്യം അവരുടെ റീജണൽ നമ്പറും അതിനുശേഷം അവരുടെ ഒഫീഷ്യൽ പേരും ഉപയോഗിച്ച് പ്രവേശിക്കണമെന്നും എല്ലാവരും തന്നെ ഒന്നേമുക്കാലിന് മുമ്പ് സൂമിൽ പ്രവേശിച്ചാൽ മാത്രമേ കൃത്യസമയത്ത് സമ്മേളനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നും എല്ലാവരോടും അഭ്യര്ത്ഥിക്കുന്നു. ഒരു മണി മുതൽ ഓൺലൈൻ റൂം ഓപ്പൺ ആയിരിക്കും. റീജിയൻ ഒന്ന് മുതൽ ആറു വരെയുള്ളവർ സമയം ഒന്നിനും , ഒന്ന് പതിനഞ്ചിനും ഇടയിലും  റീജിയൻ ഏഴു മുതൽ പന്ത്രണ്ടു വരെയുള്ളവർ സമയം ഒന്ന് മുപ്പതിനും , ഒന്ന് നാല്പത്തിഅഞ്ചിനും ഇടയിൽ ഓൺലൈനിൽ കയറേണ്ടതാണ്. 
എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ സമയത്തു തന്നേയ് യോഗം ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും സാധിക്കും.

ബൈലോയിൽ വരുത്തേണ്ട മാറ്റങ്ങൾ  വോട്ടിന് എടുത്താണ് നടപ്പിൽ വരുത്തുന്നത്. എല്ലാ ഡെലിഗേറ്റുകൾക്കും ബൈലോയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ അവസരം ലഭിക്കുന്നതായിരിക്കും എന്നാൽ ബൈലോ എന്ന വിഷയം മാത്രമായിരിക്കും ഈ ജനറൽബോഡി മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെടുന്നത്. ഓരോ പോളിങിനും ഒരു മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. എല്ലാവർക്കും ഒരേസമയം വോട്ട് ചെയ്യാൻ സാധിക്കുന്നതുകൊണ്ട് ഒരു മിനിറ്റ് ധാരാളമായിരിക്കും.

 ഫോമായുടെ ആർ.വി.പിമാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും അതോടൊപ്പം തന്നെ ഇതിനുവേണ്ടി എടുത്ത ടെക്നിക്കൽ ടീമിൻ്റെയും നേതൃത്വത്തിൽ ഈ ഒരു സ്പെഷ്യൽ ജനറൽ ബോഡി സുഗമമായി നടത്തുവാനും വിജയകരമായി പൂർത്തിയാക്കാനും സാധിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഡെലിഗേറ്റ് ലിസ്റ്റിൽ പേരുണ്ടായിട്ടും ഇമെയിൽ കിട്ടാതിരിക്കുന്നവർ  ദയവായി ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണനെ ഇമെയിൽ വഴിയോ ടെക്സ്റ്റ് മെസ്സേജ് വഴിയോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയാണ് ശരിയായിട്ടുള്ള ഇമെയിൽ അഡ്രസ്സ് ടെക്സ്റ്റ് മെസ്സേജ് വഴി അയച്ചു കൊടുക്കേണ്ടതാണ്. ലിസ്റ്റിൽ തന്നിരിക്കുന്ന ഇമെയിൽ ഐ ഡി തെറ്റാണെങ്കിൽ ഇമെയിൽ ലഭിച്ചിരിക്കണമെന്നില്ല , ആയതിനാലാണ് പത്രക്കുറിപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും കൂടി വിവരങ്ങൾ അറിയിക്കുവാൻ ശ്രെമിക്കുന്നത് . 

സ്പെഷ്യൽ ജനറൽ ബോഡിയുടെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു

Featured Causes

Aksharakeralam
Meet Our Sponsors
General Body

Meet Our Team

Aniyan George
President
T Unnikrishnan
General Secretary
Thomas T Oommen
Treasurer